സ്വന്തം ലേഖകന്‍: സിറിയയില്‍ അല്‍ഖ്വയ്ദ ബന്ദികളാക്കിയ സ്പാനിഷ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം. പത്തു മാസങ്ങള്‍ക്ക് മുമ്പ് ബന്ദികളാക്കിയ മൂന്നു സ്പാനിഷ് മാധ്യമപ്രവര്‍ത്തകരേയും തീവ്രവാദികള്‍ വിട്ടയച്ചതായി സ്പാനിഷ് പ്രസ് ഫെഡറേഷനും സര്‍ക്കാരും വ്യക്തമാക്കി.
അന്റോനിയൊ പാംപിലിഗ, ജോസ് മാനുവേല്‍ ലോപ്‌സ്, ഏന്‍ജല്‍ സാസ്റ്റര്‍ എന്നിവരെയാണ് അല്‍ഖ്വയ്ദയുടെ വിഭാഗമായ അല്‍നസ്ര പത്ത് മാസങ്ങള്‍ക്ക് മുന്‍പ് തട്ടിക്കൊണ്ടു പോയത്. പിന്നീട് മൂവരെയും ബന്ദികളാക്കി വിലപേശുകയായിരുന്നു.
ഫ്രീലാന്‍സ് യുദ്ധ റിപ്പോര്‍ട്ടറായ അന്റോനിയൊ പാംപിലിഗ 2013 മുതല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം എഎഫ്പിക്ക് വേണ്ടി സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. ജോസ് മാനുവേല്‍ ലോപ്‌സ് 2013 മുതല്‍ സിറിയയിലും 2014 മുതല്‍ ഇറാഖിലും എ.എഫ്.പിയുടെ ഫോട്ടോഗ്രഫറാണ്. ഏന്‍ജല്‍ സാസ്റ്റര്‍ സ്പാനിഷ് മാധ്യമള്‍ക്കു വേണ്ടിയാണ് സിറിയയില്‍ എത്തിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല