സ്വന്തം ലേഖകന്‍: നാവികര്‍ ആരുമില്ലാതെ പ്രേത കപ്പല്‍ ലൈബീരിയന്‍ തീരത്ത് അടിഞ്ഞു, നാട്ടുകാര്‍ ഭീതിയില്‍. ഒരു മനുഷ്യജീവി പോലുമില്ലാതെ മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ലൈബീരിയന്‍ തീരത്ത് ടമായ 1 എന്ന എണ്ണക്കപ്പല്‍ വന്നടിഞ്ഞത്. കപ്പലില്‍ പ്രേതബാധയുണ്ടെന്ന ശ്രുതി പരന്നതോടെ കപ്പല്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരിക്കുകയാണ്.
കപ്പല്‍ വന്നടിഞ്ഞ സമയം മുതല്‍ അന്വേഷണം നടത്തിയെങ്കിലും എന്തിനു വന്നെന്നോ എവിടെ നിന്നും വന്നതെന്നോ ഒരു വിവരവും ലൈബീരിയന്‍ പോലീസിന് കണ്ടെത്താനായിരുന്നില്ല. ഏപ്രില്‍ 21 നാണ് 64 മീറ്റര്‍ നീളമുള്ള എണ്ണക്കപ്പല്‍ വന്നടിഞ്ഞത്. സെംഗളീസ് തുറമുഖമായ ദക്കറിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍ എന്നാണ് കരുതുന്നത്.
എന്നാല്‍ പനാമയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലിലെ നാവികര്‍ക്ക് എന്തു സംഭവിച്ചു എന്നതിന് ഇനിയും തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടില്ല. കപ്പലുമായി ബന്ധപ്പെട്ട് ഒട്ടേറെ ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. കപ്പലിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാനില്ലാതെ വന്നതിനെ തുടര്‍ന്ന് എല്ലാവരും കപ്പല്‍ ഉപേക്ഷിച്ച് പോയതായിരിക്കാം എന്നതാണ് അതിലൊന്ന്.
കപ്പല്‍ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളതിനാല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം നേരിട്ടതായിരിക്കാമെന്നായിരുന്നു മറ്റൊരു കഥ. എന്തായാലും പ്രേത കപ്പലിനെ ചുറ്റിപ്പറ്റി കഥകളുണ്ടാക്കുന്ന തിരക്കിലാണ് നാട്ടുകാര്‍.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല