സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ജയലളിത, ബംഗാളില്‍ മമത, അസമില്‍ ബിജെപി, പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഭരണ കക്ഷി ഭരണം നിലനിര്‍ത്തിയപ്പോള്‍ അസം ബി.ജെ.പി. പിടിച്ചെടുത്തു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു. ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസി(എ.ഐ.എന്‍.ആര്‍.സി.)നാണ് ഇവിടെ ഭരണം നഷ്ടമായത്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച അസം കൈവിട്ടത് കോണ്‍ഗ്രസിനു തിരിച്ചടിയായി. 126 അംഗ നിയമസഭയില്‍ ബി.ജെ.പി. സഖ്യം 86 സീറ്റ് നേടി. ഇവിടെ ബി.ജെ.പി. 60 സീറ്റ് നേടി.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാറ്റില്‍ പറത്തിയാണ് തമിഴ്‌നാട്ടില്‍ ജയലളിത തരംഗം ആഞ്ഞു വീശിയത്. 232 അംഗ നിയമസഭയില്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. 134 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കി. ഡി.എം.കെ. കോണ്‍ഗ്രസ് സഖ്യം 98 സീറ്റ് നേടി.
ബംഗാളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണു മമതാ ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത്. 294 അംഗ നിയമസഭയില്‍ തൃണമുല്‍ കോണ്‍ഗ്രസ് 211 നേടി. 44 സീറ്റ് നേടിയ കോണ്‍ഗ്രസ് ആണ് ഇവിടെ മുഖ്യപ്രതിപക്ഷം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും സി.പി.എം. 26 സീറ്റുകളിലൊതുങ്ങി.
പുതുച്ചേരിയില്‍ 30 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഡി.എം.കെ. സഖ്യം 17 സീറ്റ് നേടി. കോണ്‍ഗ്രസിന് 15 സീറ്റാണു ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ് എട്ട് സീറ്റില്‍ ഒതുങ്ങി. വിവിധ സംസ്ഥാനങ്ങളിലെ കക്ഷി നില,
തമിഴ്‌നാട്
എ.ഐ.എ.ഡി.എം.കെ 134
ഡി.എം.കെ. 89
കോണ്‍ഗ്രസ് 08
മുസ്ലീം ലീഗ് 1
ആകെ 232
അസം
ബി.ജെ.പി. സഖ്യം 86
കോണ്‍ഗ്രസ് 26
എ.ഐ.യു.ഡി.എഫ്. 13
സ്വതന്ത്രന്‍ 1
ആകെ സീറ്റ് 126
പശ്ചിമ ബംഗാള്‍
തൃണമുല്‍ കോണ്‍ഗ്രസ് 211
കോണ്‍ഗ്രസ് 44
സി.പി.എം. 26
ആര്‍.എസ്.പി. 3
ജെ.ഡി(യു) 1
സി.പി.ഐ. 1
ബി.ജെ.പി. സഖ്യം 6
മറ്റുള്ളവര്‍ 2
ആകെ 294
പുതുച്ചേരി
കോണ്‍ഗ്രസ് 15
ഡി.എം.കെ. 2
എ.ഐ.ഡി.എം.കെ. 4
എ.ഐ.എന്‍.ആര്‍.സി. 8
സ്വതന്ത്രന്‍ 1
ആകെ 30










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല