1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2016

സ്വന്തം ലേഖകന്‍: കടല്‍കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനെ നാട്ടിലേക്ക് മടക്കിയക്കാമെന്ന് സുപ്രീം കോടതി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഇന്ത്യയിലുള്ള സാല്‍വതോര്‍ ഗിറോണിനെ തിരിച്ചയക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മനുഷ്യത്വപരമായ പരിഗണ നല്‍കി അന്താരാഷ്ട്ര തലത്തില്‍ കേസ് തീര്‍പ്പാക്കുന്നതു വരെ ഇറ്റലിയിലേക്ക് പോകാന്‍ തന്നെയും അനുവദിക്കണമെന്നാണ് സാല്‍വതോര്‍ ഗിറോണ്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് മറ്റൊരു പ്രതിയായ ലത്തോറെ മാര്‍സി മിലാനോ ഇറ്റലിയിലേക്ക് പോയശേഷം ഇന്ത്യയില്‍ അവശേഷിക്കുന്ന പ്രതിയാണ് ഗിറോണ്‍. അന്താരാഷ്ട്ര കോടതി തീര്‍പ്പാക്കുന്നതുവരെ സ്വന്തം നാട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്നായിരുന്നു ലത്തോറെയുടെയും ആവശ്യം.

കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന പ്രതികളെ സുപ്രീം കോടതി നിര്‍ദേശ പ്രകാരം ജയില്‍മോചിതരാക്കി ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് താമസിപ്പിച്ചിരുന്നത്. ഗിറോണ്‍ ഇപ്പോഴും എംബസിയിലാണുള്ളത്. മടങ്ങി വരാതിരുന്ന ലത്തോറെയുടെ അവധി സുപ്രീംകോടതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു.

കടല്‍കൊല കേസുകള്‍ക്കുള്ള ജര്‍മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പരിഗണനയിലാണ് ഇറ്റലിയുടെ ഹര്‍ജി. ആ ഹരജി സ്വീകരിച്ചപ്പോള്‍ തന്നെ ട്രൈബ്യൂണല്‍ കടല്‍കൊല കേസ് സംബന്ധിച്ച ഇന്ത്യയിലെ വിചാരണ സ്റ്റേ ചെയ്തിരുന്നു. അതിനുശേഷം കേസ് കോടതിക്കു പുറത്ത് തീര്‍പ്പാക്കാമെന്നറിയിച്ച് ഹേഗിലെ യു.എന്‍ മധ്യസ്ഥ ട്രൈബ്യുണല്‍ മുമ്പാകെ ഇന്ത്യയും ഇറ്റലിയും ചേര്‍ന്ന് പുതിയ അപേക്ഷ നല്‍കി.

അപേക്ഷ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ഹേഗിലെ ട്രൈബ്യൂണല്‍ പ്രതികളെ ഇറ്റലിയിലേക്ക് വിടണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. അക്കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കുമെന്ന് ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്നാണ് ഗിറോണ്‍ അപേക്ഷ നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.