1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2016

സ്വന്തം ലേഖകന്‍: സൗദിയിലെ നാലു പള്ളികളില്‍ അന്യ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ തീരുമാനം. ചരിത്ര പ്രാധാന്യമേറിയ ജാമിയ മോസ്‌ക് റഹ്മ, കിങ് ഫഹ്ദ മോസ്‌ക്, കിങ് സൗദ് മോസ്‌ക്, മോസ്‌ക് അല്‍ തഖ്വ എന്നീ പള്ളികളാണ് എല്ലാ മതവിഭാഗങ്ങള്‍ക്കുമായി തുറന്നു കൊടുത്തിരിക്കുന്നത്.

ഇസ്ലാമിന്റെ സംസ്‌കാരവും വാസ്തുവിദ്യയും എല്ലാ മതക്കാരെയും അറിയിക്കുകയാണ് സൗദി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ചെങ്കടലില്‍ പില്ലറുകള്‍ ആഴ്ത്തിക്കൊണ്ടുള്ള അല്‍ തഖ്വ മോസ്‌ക് ടൂറിസ്റ്റ് പ്രാധാന്യമുള്ള സ്ഥലമാണ്.

സന്ദര്‍ശകര്‍ പള്ളികളുടെ പരിസരത്ത് പെരുമാറ്റ മര്യാദകള്‍ പാലിക്കുകയും ദൈവനിന്ദക്ക് ഇടവരുത്തുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. അന്യ മതസ്ഥര്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നത് ഇസ്ലാം വിരുദ്ധമല്ലെന്നും അത് ശരിയത്ത് നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നും മദീനയിലെ ഇമാം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.