സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ഐഐടി വിദ്യാര്‍ഥികള്‍ക്ക് അധികൃതരുടെ വക അറസ്റ്റും തുടര്‍ന്നും വിട്ടയക്കലും. ഇറ്റലിയില്‍ എത്തിയ മൂന്ന് ഐ.ഐ.ടി വിദ്യാര്‍ഥികളെയാണ് അധികൃതര്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചത്. ഫ്രഞ്ച് ഇറ്റാലിയന്‍ അതിര്‍ത്തിക്ക് സമീപം വെന്റിമിയ നഗരത്തില്‍ നിന്നാണ് ഇവരെ വ്യാഴാഴ്ച അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
ഡല്‍ഹി ഐഐടിയില്‍ നിന്നുള്ള അക്ഷിത് ഗോയല്‍, ദീപക് ഭട്ട്, ബോംബെ ഐഐടി വിദ്യാര്‍ഥിയായ ഉദയ് കുശുപതി എന്നിവരാണ് ഷെന്‍ഗെന്‍ വിസയും അംഗീകൃത പാസ്പോര്‍ട്ടുകളുമായി ഇറ്റലിയില്‍ സന്ദര്‍ശനത്തിന് ഇത്തിയത്. വെന്റിമിയ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ഇവരെ പിന്നീട് ബാരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥികളെ തെറ്റിദ്ധാരണയുടെ പേരിലാണ് കസ്റ്റഡിയില്‍ എടുത്തതെന്നും അവരുടെ രേഖകള്‍ എല്ലാം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചതായും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. മെയ് 31 നാണ് വിദ്യാര്‍ഥികള്‍ ഇറ്റലിയില്‍ എത്തിയത്. ഫ്രാന്‍സിലെ നൈസില് സര്‍വകലാശാലയില്‍ ഇന്റണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ഇവര്‍.
വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്ത നടപടിയെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇന്ത്യന്‍ പൗരന്മാര്ക്കെതിരെ ഇത്തരം അനുചിതമായ നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വികാസ് സ്വരൂപ് അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല