1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ 19 മടങ്ങ് വര്‍ധിച്ചതായി സോഫ്റ്റ്‌വയര്‍ സെക്യൂരിറ്റി കമ്പനിയായ സിനിമാറ്റിക് കോര്‍പ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈബര്‍ കുറ്റങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനം ഇന്ത്യക്കാണെന്ന് കണക്കുകള്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയും നാലാം സ്ഥാനത്ത് ഹോളണ്ടും തായ്‌വാന്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ 2005ല്‍ 481 ആയിരുന്നെങ്കില്‍ പത്ത് വര്‍ഷത്തിനു ശേഷം 2014ല്‍ 9622 ആയി ഉയര്‍ന്നു.

2014ല്‍ 5752 പേരാണ് കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലായത്. 2014 ല്‍ അറസ്റ്റിലായ 5752 പേരില്‍ എട്ട് പേര്‍ വിദേശികളാണ്. വിചാരണ കഴിഞ്ഞ കേസുകളില്‍ 95 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. 5548 കുറ്റകൃത്യങ്ങളില്‍ ഐ.ടി. ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ 2014 ല്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലുങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.