1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2016

സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍ ഫോണ്‍, കിട്ടിയത് ദേവീ വിഗ്രഹം. ഓണ്‍ലൈനില്‍ മൊബൈല്‍ ബുക്ക് ചെയ്ത യുവാവിനാണ് ഇത്തവണ പണികിട്ടിയത്. മൊബൈലിന് പകരം ഇഷ്ടികയും കല്ലുകളും ലഭിച്ചുവെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഉപഭോക്താവിന് ദേവീ വിഗ്രഹം ലഭിക്കുന്നത്.

നീലേശ്വരത്ത് ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് അഫ്ജാലാണ് ഓണ്‍ലൈനില്‍ ഷോപ്പിങ്ങില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. എന്നാല്‍ യുവാവിന് ലഭിച്ചത് ദേവീവിഗ്രഹവും തകിടുമാണ്. യുവാവിന്റെ ഫോണിലേക്ക് ലഭിച്ച് ഒരു ഫോണ്‍കോളിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. 3500 രൂപക്ക് മൊബൈല്‍ ലഭിക്കുമെന്നായിരുന്നു ഓഫര്‍.

എന്നാല്‍ കഴിഞ്ഞ ദിവസം എത്തിയ കൊറിയര്‍ പണം നല്‍കി വാങ്ങി തുറന്നുനോക്കിയപ്പോഴാണ് വിഗ്രഹവും തകിടും കണ്ടത്. സംഭവത്തില്‍ നിലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.