1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

സ്വന്തം ലേഖകന്‍: പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസായിരുന്നു. ബംഗലുരുവിലായിരുന്നു അന്ത്യം. തന്റെ ചിത്രങ്ങളിലൂടെ ഇന്ത്യക്കകത്തും പുറത്തും പ്രശസ്തനായിരുന്നു യൂസഫ് അറക്കല്‍. 1945 ല്‍ തൃശൂരിലെ ചാവക്കാട് ജനിച്ച അദ്ദേഹം ദേശീയ അന്തര്‍ദേശീയ രംഗങ്ങളില്‍ നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാത പുരസ്‌ക്കാരം ഈയടുത്താണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 1986 ല്‍ ധാക്കയില്‍ നടന്ന ഏഷ്യന്‍ ആര്‍ട്ട് ബിനാലെയില്‍ പ്രത്യേക അവാര്‍ഡ് ലഭിച്ചു. 1979 ലും 1981 ലും കര്‍ണാടക ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1989ല്‍ കര്‍ണാടക ലളിത കലാ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു.

2012ല്‍ കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. യൂസഫ് അറക്കലിന്റെ സര്‍ഗജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ പല ഭാഷകളിലായി പുറത്ത് വന്നിട്ടുണ്ട്.

പ്രശസ്തമായ ചാവക്കാട്ടെ അറയ്ക്കല്‍ കുടുംബത്തില്‍ ജനിച്ച യൂസുഫിന് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. മാതാപിതാക്കളുടെ മരണത്തോടെയാണ് ബംഗലുരുവിലേക്ക് ചേക്കേറിയത്. വര്‍ഷങ്ങളായി ബംഗലുരുവിലാണ് താമസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.