1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

സ്വന്തം ലേഖകന്‍: കാലാവസ്ഥ മാറ്റത്തിനെതിരെ തോളോടുതോള്‍ ചേര്‍ന്നു ബാരക് ഒബാമയും ലിയനാര്‍ഡോ ഡികാപ്രിയോയും. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ നവീന ആശയങ്ങള്‍ ശേഖരിക്കുന്നതിനായി വൈറ്റ് ഹൗസ് ഏര്‍പ്പെടുത്തിയ സൗത്ത് ബൈ സൗത്ത് ലോണ്‍ ഫെസ്റ്റ്‌റിവല്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുഎസ് പ്രസിഡന്റ് ഒബാമയും ഹോളിവുഡ് സൂപ്പര്‍താരം ഡികാപ്രിയോയും.

മികച്ച നടനുള്ള ഓസ്‌കര്‍ നേടിയ റെവനെന്റിന് ശേഷം കടുത്ത പരിസ്ഥിതി വാദിയായി മാറിയിരിക്കുകയാണ് ഡികാപ്രിയോ. ഇപ്പോഴെങ്കിലും എല്ലാവരും കാലാവസ്ഥയുടെ വ്യതിയാനത്തെപറ്റി മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങള്‍ ശാസത്രത്തിലോ യാഥാര്‍ഥ്യത്തിലോ വിശ്വസിക്കുന്നില്ലെന്ന് ഡികാപ്രിയോ പറഞ്ഞു.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരിസ്ഥിതിയും ഒരു വിഷയമായേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡോണാള്‍ഡ് ട്രംപിന്റെ പേരെടുത്ത് പറയാതെയാണ് ഡികാപ്രിയോ വിമര്‍ശിച്ചത്. കാലാവസ്ഥ നേരത്തെ തീരുമാനിച്ചു വച്ചിരിക്കുന്ന ഒന്നായതിനാല്‍ രാഷ്ട്രീയമായ മാറ്റങ്ങള്‍കൊണ്ടുവരാന്‍ പറ്റില്ലെന്ന് ഒബാമയും പറഞ്ഞു.

ഇതിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. കാര്‍ബണിന്റെ ഉപഭോഗം കുറയ്ക്കുന്നതാണ് ഇതിനുള്ള ഏറ്റവും വലിയ പ്രതിവിധിയെന്നും ഒബാമ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ പറ്റിയുള്ള ബിഫോര്‍ ദ ഫ്‌ലഡ് എന്ന ഡോക്യുമെന്ററിയും ഡികാപ്രിയോ അവതരിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.