1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

സ്വന്തം ലേഖകന്‍: കാവേരി പ്രശ്‌നത്തെക്കുറിച്ച് ചോദ്യം, പൊട്ടിത്തെറിച്ച നടന്‍ പ്രകാശ് രാജ് ചാനല്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു കന്നഡ ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെട്ടാണ് പ്രകാശ് രാജ് ചാനലില്‍ നിന്ന് ഇറങ്ങിപ്പോയത്. അവതാരക അഭിമുഖത്തിനിടെ കാവേരി പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചതാണ് പ്രകാശ് രാജിനെ ചൊടിപ്പിച്ചത്. മലയാളത്തില്‍ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിന്റെ കന്നട പതിപ്പ് ‘ഇടൊല്ലെ രാമായണ’ എന്ന ചിത്രത്തിന്റൈ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. കര്‍ണാടക സ്വദേശിയായ പ്രകാശ് രാജ് കാവേരി പ്രശ്‌നത്തെ തുടര്‍ന്ന് തമിഴരെ ഉപദ്രവിക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നു. കാവേരി വിഷയത്തെപ്പറ്റി ചോദിച്ചപ്പോള്‍ സിനിമയെപ്പറ്റി മാത്രമേ തനിക്കിപ്പോള്‍ സംസാരിക്കാന്‍ താല്‍പര്യമുള്ളുവെന്നും അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവതാരക വീണ്ടും വിശദീകരിച്ചപ്പോള്‍ ക്ഷുഭിതനായി പ്രകാശ് രാജ് സ്റ്റുഡിയോ വിട്ട് പുറത്തുപോവുകയായിരുന്നു. ഇനി ഈ ചാനലില്‍ നിന്ന് ആരും തന്നെ മേലാല്‍ ഇനി സമീപിക്കരുതെന്നും അദ്ദേഹം താക്കീത് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.