1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2016

സ്വന്തം ലേഖകന്‍: എഫ്ബിഐക്കുവേണ്ടി യാഹൂ തങ്ങളുടെ ഇമെയില്‍ ഉപഭോക്താക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ഇതിനായി ഒരു സോഫ്ട്വെയര്‍ രഹസ്യമായി നിര്‍മ്മിച്ചിരുന്നതായും കോടികണക്കിന് യാഹൂ മെയില്‍ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ നിരീക്ഷിച്ചിരുന്നതെന്നും കമ്പനിയിലെ മുന്‍ ജീവനക്കാരാണ് വെളിപ്പെടുത്തിയത്.

എന്നാല്‍ എന്തുതരം വിവരങ്ങളാണ് എഫ്.ബി.ഐയ്ക്കു വേണ്ടി യാഹു പരിശോധിച്ചതെന്ന് വ്യക്തമല്ല. ഇതേ ആവശ്യവുമായി എഫ്.ബി.ഐ മറ്റേതെങ്കിലും ഇമെയില്‍ ദാതാക്കളെ സമീപിച്ചിരുന്നോ എന്നതിലും അവ്യക്തത തുടരുകയാണ്.

അതേസമയം, യാഹൂ ചീഫ് എക്‌സിക്യുട്ടീവ് ആയ മരീസ മേയറുടെ തീരുമാനം കമ്പനിയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ അലോസരപ്പെടുത്തിയെന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയ അലക്ട് സ്റ്റാമോസ് 2015 ജൂണില്‍ കമ്പനി വിടുന്നതിനും കാരണമായെന്ന് മുന്‍ ജീവനക്കാര്‍ പറയുന്നു. യാഹൂ വിട്ട അലക്‌സ് പിന്നീട് ഫേസ്ബുക്കില്‍ ചേര്‍ന്നു.

സംഭവം വിവാദമായ സാഹചര്യത്തില്‍ ഇത്തരം ഇമെയില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് മൈക്രോസോഫ്ടും ഗൂഗിളും വ്യക്തമാക്കി. എന്നാല്‍ എഫ്.ബി.ഐ സമീപിച്ചിരുന്നോ എന്ന ചോദ്യത്തോട് മൈക്രോസോഫ്ട് പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.