1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2016

സ്വന്തം ലേഖകന്‍: പുകമഞ്ഞില്‍ ശ്വാസം മുട്ടിപ്പിടഞ്ഞ് ഡല്‍ഹി, സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, സ്ഥിതി അതീവ ഗുരുതരമെന്ന് കെജ്‌രിവാള്‍. അന്തരീക്ഷ മലിനീകരണം കൂടിയതിനെ തുടര്‍ന്നുള്ള കനത്ത പുകമഞ്ഞ് കനത്തതോടെ 200 മീറ്ററിന് അപ്പുറമുള്ള കാഴ്ച പോലും വ്യക്മല്ലാത്ത അവസ്ഥയാണ്. ഇതേതുടര്‍ന്ന് രാജ്യതലസ്ഥാനത്തെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതുമൂലമുള്ള പുകമഞ്ഞ് പതിനേഴു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണം രൂഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് കെജ്‌രിവാള്‍ അവധി പ്രഖ്യാപിച്ചു. ഏതാനും ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കി.

നഗരവാസികള്‍ പരമാവധി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദ്ദേശം. അടുത്ത അഞ്ച് ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞിരിക്കുകയാണ്. ആശുപത്രികളും മറ്റ് അടിയന്തര ആവശ്യങ്ങളുള്ള സ്ഥലങ്ങളും ഒഴികെ മറ്റിടങ്ങളില്‍ വരുന്ന പത്ത് ദിവസത്തേക്ക് ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഈ ദിവസങ്ങളില്‍ ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കോളനികള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി നല്‍കും.

കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍പുര്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അടുത്ത പത്ത് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. നവംബര്‍ പത്ത് മുതല്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ വാക്വം ക്ലീനിംഗ് ആരംഭിക്കും. റോഡുകളില്‍ വെള്ളം തളിക്കുന്ന പ്രക്രിയയ നാളെ മുതല്‍ തുടങ്ങാനും തീരുമാനമായി. ആവശ്യമെങ്കില്‍ ഓഡ്ഈവന്‍ വാഹന നിയന്ത്രണം തിരികെ കൊണ്ടു വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.