സ്വന്തം ലേഖകന്‍: തൃശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖാ മോഹന്റെ മരണ കാരണം കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖ മോഹന്റെ മരണകാരണം ഹൃദയാഘാതമാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ശനിയാഴ്ച വൈകിട്ടാണ് രേഖയുടെ മൃതദേഹം ഫ്ലാറ്റിലെ ഡൈനിംഗ് ടേബിളില്‍ തലകുനിഞ്ഞ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഡൈനിംഗ് ടേബിളില്‍ നിന്നും ക്ലാസില്‍ പകുതി കുടിച്ച പാനീയവും കണ്ടെത്തിയിരുന്നു. ഇതാണ് നടി ആത്മഹത്യ ചെയ്തതാകാം സംശയത്തിന് ഇടനല്‍കിയത്.
തുടര്‍ന്ന് പാനീയം വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. എന്നാല്‍, അതിന്റെ ഫലം വരുന്നതിന് മുന്‍പു തന്നെ മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. ഇവര്‍ ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
രേഖയുടെ ഭര്‍ത്താവ് അഞ്ച് ദിവസം മുന്‍പാണ് മലേഷ്യയിലേയ്ക്ക് പോയത്. സംഭവ ദിവസം ഭര്‍ത്താവ് പലതവണ രേഖയെ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ലഭ്യമായില്ല. തുടര്‍ന്ന് ഡ്രൈവറെ വിവരം അറിയിക്കുകയും ഇയാള്‍ ഫ്ലാറ്റിലെത്തി തുടര്‍ച്ചയായി കോളിങ് ബെല്‍ അടിച്ചുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെ പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല