1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2017

സ്വന്തം ലേഖകന്‍: കശ്മീര്‍ മുഖ്യമന്ത്രിയെ കണ്ടതിന് വിമര്‍ശനം, ദംഗല്‍ നായിക സൈറ വസീം വിവാദക്കുരുക്കില്‍, പിന്തുണയുമായി ആമീര്‍ ഖാന്‍. ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ കശ്മീരി താരം സൈറ വസീം കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോട് മാപ്പ് പറഞ്ഞ സംഭവമാണ് വന്‍ വിവാദമായത്. തുടര്‍ന്ന്, മാപ്പ് അപേക്ഷിച്ച് കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് സൈറ പിന്‍വലിച്ചു.

കഴിഞ്ഞ ദിവസം സൈറ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുക്തിയുമായി കൂടിക്കാഴ്ച നടത്തുകയും ആ വിവരം ഫേസ്ബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സൈറ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കണ്ടതിനെതിരെ ഉയര്‍ന്ന ഭീഷണികളുടെ പശ്ചാത്തലത്തിലായിരുന്നു മാപ്പു പറഞ്ഞ് പോസ്റ്റിട്ടത്. എന്തിനെന്ന് വ്യക്തമാക്കാതെ മാപ്പു പറഞ്ഞായിരുന്നു പോസ്റ്റ്. ദയവായി കാര്യങ്ങളെ ഊതി പെരുപ്പിക്കരുതെന്നും ആരും നിര്‍ബന്ധിച്ചല്ല മാപ്പ് പറഞ്ഞതെന്നും സൈറ വസീം പോസ്റ്റിന് പിന്നാലെ അറിയിച്ചു.

അതേസമയം സൈറക്ക് പിന്തുണയുമായി ആമിര്‍ ഖാന്‍ രംഗത്തെത്തി. താന്‍ സെയ്‌റയുടെ പ്രസ്താവന കണ്ടെന്നും അത് തനിക്ക് മനസ്സിലാക്കാനും ഇത്തരം ഒരു പ്രസ്താവനയിലേക്ക് അവരെ നയിച്ചത് എന്താണെന്ന് ഊഹിക്കാനും കഴിയുന്നുണ്ടെന്നും ആമിര്‍ വ്യക്തമാക്കി. സെയ്‌റ നിനക്കൊപ്പം ഞങ്ങളെല്ലാമുണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. പ്രകാശിതയും, യുവത്വവും പ്രതിഭയും കഠിനാദ്ധ്വാനവും ആദരവും, സംരക്ഷണയും, ധൈര്യവും ഒരുപോലെയുള്ള നിന്നെപ്പോലൊരു കുട്ടി ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഉടനീളമുള്ള കുട്ടികള്‍ക്ക് മാതൃകയാണ്. നീ തീര്‍ച്ചയായും എനിക്ക് മാതൃകയാണെന്നും ദൈവം നിന്നെ രക്ഷിക്കട്ടെയെന്നും ആമീര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനൊപ്പം ഇനിയും അനേകം വലിയ കാര്യങ്ങള്‍ ജീവിതത്തില്‍ നേരിടാനുള്ള വെറും 16 വയസ്സുള്ള പെണ്‍കുട്ടിയെ കാര്യങ്ങള്‍ മനസ്സിലാക്കി തനിച്ച് വിടാനും ആമിര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആമിറിനൊപ്പം മറ്റനേകം ബോളിവുഡ് താരങ്ങളും താരത്തിന് പിന്തുണയുമായി എത്തി. പൂജാഭട്ട്, അനുപംഖേര്‍, ജാവേദ് അക്തര്‍, സോനു നിഗം, സ്വര ഭാസ്‌ക്കര്‍, തന്മയ് ഭട്ട് എന്നിവരും സൈറക്കു വേണ്ടി ട്വീറ്റ് ചെയ്തു.

ദംഗലില്‍ ഗുസ്തി താരം ഗീത ഫഗോട്ടിന്റെ കൗമാര കാലം അവതരിപ്പിച്ച സൈറ നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.