സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ പോണ്‍ വീഡിയോകള്‍ കാണുന്ന നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മൂന്നു ജില്ലകളും. കുട്ടികളുടെ പോണ്‍ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. അമൃത്സറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും, മൂന്നാം സ്ഥാനത്ത് ലഖ്‌നൗവുമാണ്.
കഴിഞ്ഞ ആറു മാസത്തെ കണക്കുകളാണു ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും അതു പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. എന്നാല്‍ അമൃത്സറില്‍ മാത്രം ആറുമാസത്തിനിടെ 4.3 ലക്ഷം കുട്ടികളുടെ പോണ്‍ വിഡിയോകളാണ് പങ്കുവക്കപ്പെട്ടതെന്ന് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളായ ആഗ്ര, കാണ്‍പൂര്‍, ഭരഗ്പൂര്‍, ദിമാപൂര്‍ എന്നിവിടങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കാണാ!ന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വിദേശ സെര്‍വറുകളിലെ വിഡിയോകളാണ് മിക്കവരും കാണുന്നതും പങ്കുവെക്കുന്നതും. ഈ വിഡിയോ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഐപി അഡ്രസ്സുകള്‍ ദിവസവും തിരഞ്ഞുപിടിച്ചു ബ്ലോക്ക് ചെയ്താലും ഇത് പൂര്‍ണമായും തടയാനാകില്ലെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്.
2016 ജൂലൈ ഒന്നു മുതല്‍ ജനുവരി 15 വരെയുള്ള കാലയളവില്‍ ലക്ഷക്കണക്കിനു അശ്ലീല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഫയലുകള്‍ രഹസ്യമായി കൈമാറാനുള്ള പീര്‍ ടു പീര്‍ പോലുള്ള പുതിയ സാങ്കേതിക സംവിധാനങ്ങളാണ് കുട്ടികളുടെ പോണ്‍ വിഡിയോ കൂടുതലായി പ്രചരിക്കാന്‍ കാരണം.
ലൈംഗികാതിക്രമത്തിന് കുട്ടികളെ ഉപയോഗിക്കുന്നവര്‍ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് അത് പിന്നീട് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതാണ് പതിവ്. ഭീഷണിയിലും നാണക്കേടിലും ഭയന്ന് കുട്ടികള്‍ പുറത്ത് പറായാത്ത സാഹചര്യം പീഡനക്കാര്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം 1290 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2015 ല്‍ ഇത് 1,569 ആയിരുന്നു. മിക്ക കേസുകളിലും കുട്ടികള്‍ സംഭവം പുറത്ത് പറയാതെ രഹസ്യമാക്കി വക്കുന്നത് കേസിനെ ദുര്‍ബലമാക്കുന്നു.
ദേശീയ കുറ്റാന്വേഷണ ബ്യൂറോയുടെ കണക്കുകളില്‍ നാലു മാസത്തിനിടയില്‍ 211 ബാല ലൈംഗിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015, 16 വര്‍ഷത്തില്‍ 1540 കേസുകളാണ് ഉണ്ടായിരുന്നത്. അടുത്തിടെ ഹൈദരാബാദില്‍ നിന്നും ചൈല്‍ഡ് പോര്‍ണോഗ്രാഫിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാഷാവിദഗ്ദ്ധന്‍ കിര്‍ക്ക് ജോണ്‍സിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത തെളിവുകള്‍ പ്രകാരം 30,000 ത്തോളം ബാലപീഡന ദൃശ്യങ്ങള്‍ ഇയാള്‍ പങ്കുവെച്ചതായി കണ്ടെത്തിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല