1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2017

 

സ്വന്തം ലേഖകന്‍: മംഗളം ചാനലിനെതിരെ പ്രതിഷേധം ശക്തം, ചാനല്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു, മറുപടിയുമായി എത്തിയ ന്യൂസ് എഡിറ്ററുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല. മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനും ഒരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ സംഭാഷണം ചാനല്‍ സംപ്രേക്ഷണം തുടങ്ങുന്ന ദിവസം പുറത്തുവിട്ട മംഗളം ചാനലിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ആരോപണത്തെ തുടര്‍ന്ന് മന്ത്രി രാജിവക്കുകയും സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വിവാദം കൊടുമ്പിരി കൊണ്ടിരിക്കവെയാണ് മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് മംഗളം ചാനലില്‍നിന്ന് മാധ്യമ പ്രവര്‍ത്തകയുടെ രാജി.
അല്‍ നീമ അഷ്‌റഫ് എന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് രാജിവച്ചത്. അവര്‍ ഇക്കാര്യം ഫെയ്‌സബുക്കിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.
തന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തനമല്ല മംഗളത്തില്‍ നടന്നതെന്നും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല, സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യത്തിലാണ് രാജിയെന്നും വ്യക്തമാക്കിയാണ് അല്‍ നീമ പോസ്റ്റിട്ടത്.

അല്‍ നീമയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഇന്നലെ വരെ മംഗളത്തില്‍ ജോലി ചെയ്ത ഞാന്‍ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലില്‍ ജോലി കിട്ടിയപ്പോള്‍ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാര്‍ത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ഇത്രക്കു തരം താഴ്ന്ന രീതിയില്‍ ആകുമെന്ന് കരുതിയിരുന്നേയില്ല.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഞാന്‍ മംഗളത്തില്‍ ജോയിന്‍ ചെയ്തത്.ആ ഘട്ടത്തില്‍ തന്നെ 5 റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു investigation team നെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഞാന്‍ അതിന് തയ്യാര്‍ അല്ല എന്ന് അറിയിച്ചിരുന്നു.investigation team ന്റെ ഉദ്ദേശങ്ങള്‍ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവര്‍ത്തനം അല്ല എന്ന് അപ്പോള്‍ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.

മന്ത്രി A.K. ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്ത, ചാനല്‍ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാല്‍ വലിയ ചാനല്‍ breaking ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാര്‍ത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തില്‍ investigation team രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്ത് ആലോചിച്ചപ്പോള്‍ ഇതിലെ ശരികേട് പൂര്‍ണമായും ബോധ്യപ്പെട്ടത്.

എന്റെ മനസ്സില്‍ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ്‌ േൃമnsport മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങള്‍ കൂടി എന്റെ ഉള്ളില്‍ ഉണ്ട്. ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.
അത് സങ്കടകരമാണ്. ഞാന്‍ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കല്‍പങ്ങള്‍ ഏതായാലും ഇവിടെ ഇപ്പോള്‍ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാര്‍ത്ഥ journalism ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവര്‍ക്കും നന്ദി.

പോസ്റ്റ് ഇട്ടതിനു പിന്നാലെ നൂറു കണക്കിനു പേരാണ് അല്‍ നീമയ്ക്ക് അഭിനന്ദനവുമായി എത്തിയത്. പോസ്റ്റ് വാര്‍ത്തയായതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് മറുപടിയുമായി ചാനലിന്റെ ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് രംഗത്തെത്തി. സ്‌നേഹനിധിയായ കുഞ്ഞനുജത്തി അല്‍മീനാ അഷറഫിന് എന്ന് തുടങ്ങുന്ന കുറിപ്പാണ് മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് ഫെയ്‌സ്ബുക്കിലിട്ടിരിക്കുന്നത്. മംഗളം കുടുംബത്തിലെ ഒരു വനിതാ ജീവനക്കാരിയുടെ കുറിപ്പാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നു. അല്‍ നീമ വ്യാജ രേഖകള്‍ കാട്ടിയാണ് ജോലി നേടിയതെന്നുള്‍പ്പെടെ ആരോപിക്കുന്ന പോസ്റ്റിനു താഴെ വായനക്കാര്‍ പൊങ്കാല ആക്രമണം തുടങ്ങിക്കഴിഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.