സ്വന്തം ലേഖകന്‍: ശരീര ഭാരം പകുതിയായി കുറച്ച് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീയായ ഇമാന്‍ അഹമ്മദ്, എന്നാല്‍ ഇമാന്‍ ഇനി നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍. ശരീര ഭാരം 500 കിലോയില്‍നിന്ന് 262 കിലോ കുറഞ്ഞെങ്കിലും നാഡീവ്യൂഹ സംബന്ധമായ ചികിത്സ നല്‍കുകയെന്നതാണ് അടുത്ത വെല്ലുവിളിയെന്ന് ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോ. മുഫസ്സല്‍ ലക്ഡവാല പറയുന്നു. മൂന്നു വര്‍ഷം മുമ്പുണ്ടായ ഒരു ആഘാതത്തില്‍ ഇമാന്റെ ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു.
ഇതു കാരണം മാംസപേശികളുടെ ചലനവേഗത കുറയുകയും ശരീരത്തിന്റെ ഭാരം കൂടാന്‍ ഇത് മറ്റൊരു കാരണമാവുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോതെറപ്പി ചെയ്യുന്നുണ്ടെങ്കിലും ചികിത്സയുടെ അടുത്ത ഘട്ടെമന്ന നിലയില്‍ നാഡീവ്യൂഹ ചികിത്സ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തില്‍ അടിഞ്ഞുകൂടിയ ദ്രവങ്ങള്‍ ഒഴിവാക്കിയതോടെ അമിത വണ്ണം കുറക്കുകയെന്ന വെല്ലുവിളി ഏതാണ്ട് മറികടക്കാനായി.
ഇന്ത്യയിലെത്തി ശസ്ത്രക്രിയയിലൂടെ ശരീരഭാരം 250 കിലോ കുറച്ചുവെങ്കിലും ഇമാന്‍ നടക്കുന്ന കാര്യം അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍ മുസഫല്‍ ലക്ഡാവാലയാണ് ഇമാന് ശസ്ത്രക്രിയ നടത്തിയത്. മാര്‍ച്ച് ഏഴിനായിരുന്നു ശസ്ത്രക്രിയ. പന്ത്രണ്ടാം വയസില്‍ കാലുകളെ ബാധിച്ച നേരിയ തളര്‍ച്ച മൂലം ഇമാന് ഇനി നടക്കാന്‍ സാധിക്കില്ല. 25 വര്‍ഷമായി കിടക്കയില്‍ തന്നെയുള്ള ജീവിതവും എഴുന്നേറ്റ് നടക്കുകയെന്ന സ്വപ്നത്തിന് തടസം സൃഷ്ടിക്കുന്നു.
അതേസമയം, അടുത്ത ബന്ധുക്കളുടെ അസാന്നിധ്യം ഇമാന് മാനസിക സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. അറബിക് അല്ലാതെ മറ്റു ഭാഷ അറിയാത്തതിനാല്‍ ആശയവിനിമയവും ബുദ്ധിമുട്ടിലാണ്. ഇതും മറ്റൊരു വെല്ലുവിളിയാണ്. ഇമാന്റെ ചികിത്സക്കായി ഇതുവരെ 65 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇമാന്റെ ശരീരഭാരം 50 കിലോ കൂടി കുറച്ച് 200 കിലോയില്‍ എത്തിക്കാനാണ് ഡോക്ടര്‍മാരുടെ ശ്രമം. ചികിത്സ ഇനിയും മുന്നോട്ടു പോകേണ്ടതിനാല്‍ പണം ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 11 നാണ് ഇമാനെ ചികിത്സക്കായി മുംബൈയില്‍ എത്തിച്ചത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല