1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2017

സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തിച്ചത് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 80,000 ഇന്ത്യക്കാരെ, സുഷമ സ്വരാജ്. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടം വിശദീകരിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് വിവിധ സാഹചര്യങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയത്.

ലോകത്തകമാനമുള്ള രാജ്യങ്ങളുമായി ഇന്ത്യ തങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാന മന്ത്രിയ്ക്കു നന്ദി പറയുന്നുവെന്ന് പറഞ്ഞ സുഷമാ സ്വരാജ് മോഡി സര്‍ക്കാരിന്റെ കാലത്തു കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 37.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി.

‘ഖത്തര്‍ പ്രതിസന്ധി ജിസിസിക്കുള്ളിലെ (ഗള്‍ഫ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍) അഭ്യന്തര പ്രശ്‌നങ്ങളാണ്. അതില്‍ നമ്മളെ ബാധിക്കുന്ന ഒന്നുമില്ല. ഖത്തറിലെ ഇന്ത്യക്കാരുടെ കാര്യം മാത്രമാണ് നമ്മുടെ പരിഗണനയിലുള്ളത്. അവിടെ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്,’ ജിസിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യോമജലകര ഗതാഗതം വിച്ഛേദിച്ച സാഹചര്യത്തില്‍ സുഷമ സ്വരാജ് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.