1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2017

സ്വന്തം ലേഖകന്‍: മൊസൂളില്‍ നില്‍ക്കക്കള്ളിയില്ലാതായ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ മനുഷ്യ കവചമാക്കുന്നു, ക്രൂരതയുടെ ഇതുവരെ കാണാത്ത മുഖവുമായി ഭീകരര്‍. മൊസൂള്‍ നഗരത്തില്‍ നിന്നും ആള്‍ക്കാര്‍ ഓടി രക്ഷപെടുന്നത് തടയാനും ഇറാഖി സേനയുടെ ആക്രമണം തടയാനും വ്യാപകമായി കുട്ടികളെയും നാട്ടുകാരെയും മനുഷ്യ കവചമാക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്‌ടോബറില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം 850,000 പേര്‍ മൊസൂള്‍ നഗരത്തില്‍നിന്ന് പലായനം ചെയ്തതായാണ് അടുത്തിടെ ഇറാഖ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മൊസൂളില്‍ നിന്നും സുരക്ഷിത പ്രദേശങ്ങളിലേക്ക് കുട്ടികളുമായി രക്ഷപ്പെടുന്ന കുടുംബങ്ങളെ തീവ്രവാദികള്‍ കൊന്നൊടുക്കുകയാണെന്നും ഇവര്‍ രക്ഷപ്പെടുന്നത് തടയാന്‍ കുട്ടികളെ പിടിച്ചു വെയ്ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആഴ്ച ആദ്യം ഇറാഖി സേന ആരംഭിച്ച ആക്രമണത്തോടെ മൊസൂളില്‍ ഐഎസിന്റെ പിടി അയഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരു ലക്ഷത്തോളം സാധാരണക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന മൊസൂളില്‍ ഇറാഖി സേനയുടെ നീക്കം സാവധാനമാണ്. ഇവരില്‍ പകതിയും കുട്ടികളാണ്.

യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം 50 ലക്ഷം കുട്ടികള്‍ക്ക് അടിയന്തിര സഹായം ആവശ്യമാണ്. 2014 ല്‍ ഇറാഖിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഇസ്‌ളാമിക് സ്‌റ്റേറ്റ് പിടിച്ചടക്കിയതിനു പിന്നാലെ 1,075 ഇറാഖി കുട്ടികളാണ് കൊല്ലപ്പെട്ടത്. 1,130 കുട്ടികള്‍ക്ക് പരിക്കേറ്റു. വെറും ആറു മാസത്തെ അക്രമത്തില്‍ മാത്രം 152 കുട്ടികള്‍ മരിക്കുകയും 255 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്തു ലക്ഷം കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സൗകര്യങ്ങള്‍ നഷ്ടമായത്. കുട്ടികളെ ഭീകരര്‍ ചാവേറുകളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.