1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2017

സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ആയിരം ലൈക്ക് കിട്ടാന്‍ പിഞ്ചുകുഞ്ഞിനെ 15 ആം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തൂക്കിപ്പിടിച്ച് അല്‍ജീരിയന്‍ യുവാവ്. 15 ആം നിലയിലെ ബാല്‍ക്കണിക്ക് സമീപം നിന്ന് ചെറിയ കുട്ടിയുടെ ഉടുപ്പില്‍ തൂക്കി പിടിച്ചിരിക്കുന്ന ദൃശ്യമാണ് യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ‘എനിക്ക് 1000 ലൈക്ക തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴെയ്ക്കിടും,’ എന്നായിരുന്നു പോസ്റ്റിന്റെ അടികുറിപ്പ്.

പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിനെതിരെ ബാലപീഢനത്തിന് കേസെടുക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ആവശ്യം ഉയരുകയും ചെയ്തു. സംഭവം വിവാദമായതോടെ കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തിയല്ല താനിത് ചെയ്തതെന്ന ന്യായീകരണവുമായി യുവാവ് രംഗത്തെത്തി. ചിത്രത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും , കുട്ടി വീഴാതിരിക്കാന്‍ ബാല്‍ക്കണിയില്‍ തടസ്സങ്ങള്‍ വച്ചിരുന്നതായും ഇയാള്‍ കോടതിയില്‍ വാദിച്ചുവെങ്കിലും കോടതി വാദങ്ങളൊന്നും ചെവിക്കൊണ്ടില്ല.

സംഭവം തമാശ ആയിരുന്നെന്ന് കുട്ടിയുടെ അച്ഛനും ഏറ്റു പറഞ്ഞെങ്കിലും കോടതി ഇയാള്‍ക്ക് രണ്ടു വര്‍ഷം കഠിന തടവ് വിധിച്ചു. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സ് നഗരമധ്യത്തിലെ ഒരു ഫ്‌ലാറ്റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് യുവാവിന് ജയില്‍ ശിക്ഷ ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.