മലയാളി മനസ്സുകളില്‍ പൂക്കളങ്ങള്‍ വിരിയുന്ന പൂക്കാലമായ് പൊന്നോണം വരവായി. വെസ്റ്റ് വെയില്‍സ് പരിപാടികള്‍ സെപ്റ്റംബര്‍ 10ാം തീയതി ശനിയാഴ്ച അബ്രീസ് വിത്ത് കൗണ്ടിഹാളില് വച്ചു ആഘോഷിക്കുന്നു. രാവിലെ 10 മണിമുതല്‍ വടംവലി ഉള്‍പ്പെടെയുള്ള നാടന്‍ കായിക മത്സരങ്ങള്‍. ഒരു മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യ തുടര്‍ന്ന് പ്രസിഡന്റ് സജി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികള്‍. സെക്രട്ടറി മനു തോമസ് മാത്യു സ്വാഗതവും ജോ. സെക്രട്ടറി ഫില്‍ജി വര്‍ഗ്ഗീസ് കൃതജ്ഞതയും അര്‍പ്പിക്കും.
ജോര്‍ജ് വര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റിയും ശ്രീ അഭിലാഷ് തോമസ്, തുഷാര ഇവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മറ്റിയും പ്രവര്‍ത്തിക്കുന്നു.
റെജി പീറ്റര്‍, റോബി അലക്സ്, ഷാജു വര്‍ഗ്ഗീസ്, സോണി ഫിലിപ്പ്, ശ്രീമതി സുജിത സുബ്രഹ്മണ്യം തുടങ്ങിയവര്‍ ആഘോഷത്തിനു നേതൃത്വം നല്കുന്നു.
ഐശ്വര്യവും സമാധാനവും സമത്വവും നല്കിയ ആ നല്ലകാലത്തിന്റെ ഗതകാലസ്മരണകളില്‍ നമുക്കൊത്തു ചേരാം. ഏവരെയും പരിപാടിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

സിബി പറപ്പള്ളി








നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല