1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2011

പരപ്പനങ്ങാടി നെടുവയിലെ നായര്‍ തറവാട്ടിലേക്ക് കെന്റില്‍നിന്ന് വധു. വിളക്കനാട്ട് കുടുംബത്തിലെ പി.വി. കുമാരന്‍കുട്ടി മേനോന്റെയും രമണിയുടെയും മകന്‍ മനോജ്കുമാറാണ് അഞ്ചുവര്‍ഷത്തെ പ്രണയത്തിനുശേഷം കെന്റ് പ്രവിശ്യയിലെ ആഷ്‌ഫോര്‍ഡിലുള്ള നിക്കൊള എഡ്‌വേര്‍ഡിനെ പരപ്പനങ്ങാടിയില്‍ കേരളീയരീതിയില്‍ വിവാഹം കഴിച്ചത്.

അഞ്ചുവര്‍ഷം മുമ്പ് ഒരു കായികപരിശീലന കേന്ദ്രത്തില്‍ വെച്ചാണ് മനോജും നിക്കൊളയും കണ്ടുമുട്ടിയത്. ആഷ്‌ഫോര്‍ഡിലെ സോഷ്യല്‍ സര്‍ക്കിളുകളില്‍വെച്ച് പരിചയം പ്രണയമായി വളര്‍ന്നു.

ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ കെന്റിന് ഗ്രാമീണത ഇപ്പോഴും കൈമോശം വന്നിട്ടില്ല.ജനസംഖ്യയിലും രണ്ടുശതമാനത്തോളം ഏഷ്യക്കാരാണ്. കെന്റിലെ ചെറുപട്ടണമായ ആഷ്‌ഫോര്‍ഡിലാണ് നിക്കൊളയുടെ കുടുംബം. പിതാവ് ബ്രയന്‍ എഡ്‌വേര്‍ഡ് ബിസിനസ്സുകാരനാണ്. അമ്മ ജൂലി സാമൂഹികപ്രവര്‍ത്തകയും. രണ്ടുപേരും വിവാഹത്തിന് കേരളത്തിലേക്ക് പോകാനിരുന്നതായിരുന്നുവെങ്കിലും ജൂലിയുടെ അസുഖംമൂലം യാത്ര വേണ്ടെന്നുവെക്കുകയായിരുന്നു.

കേരളത്തിന്റെ പച്ചപ്പും മഴയും മനോജിന്റെ കുടുംബാംഗങ്ങളുടെ സ്‌നേഹവായ്പും പിടിച്ചുനിര്‍ത്തുന്നുണ്ടെങ്കിലും തിരിച്ചുപോവാതെ വയ്യെന്ന് നിക്കൊള. ആഷ്‌ഫോര്‍ഡിലെ ടി.എം ലെവിന്‍ എന്ന കമ്പനിയുടെ റീട്ടെയില്‍ മാനേജരാണ് നിക്കൊള. മനോജിനും ജോലിക്ക് ചേരാനുള്ളതുകൊണ്ട് ഓണദിവസം തന്നെ നവ വധൂവരന്മാര്‍ ഇംഗ്ലണ്ടിലേക്ക് വിമാനം കയറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.