1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

കാത്തിരിപ്പിനൊടുവില്‍ അഭിഷേക് ബച്ചന്റെ ഭാര്യയും നടിയുമായ ഐശ്വര്യാ റായിയെ പ്രസവത്തിനായി സെവന്‍ഹില്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.എന്നാല്‍, ഐശ്വര്യയെ പ്രസവത്തിന് പ്രവേശിപ്പിച്ചതായി ബച്ചന്‍ കുടുംബമോ ആസ്പത്രി അധികാരികളോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഐശ്വര്യയെയും കൂടുംബത്തെയും പലതവണ ആസ്പത്രിയില്‍ കണ്ടതായി അവിടത്തെ ജീവനക്കാരും മറ്റും സൂചിപ്പിച്ചിട്ടുണ്ട്. അഭിഷേക് ബച്ചന്‍, ഐശ്വര്യയുടെ മാതാപിതാക്കളായ വൃന്ദ, കൃഷ്ണരാജ്, അമിതാഭ് ബച്ചന്‍ എന്നിവരാണ് ആസ്പത്രിയില്‍ ഉണ്ടായിരുന്നത്.

അടുത്തദിവസം തന്നെ പ്രസവം ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍, ആസ്പത്രിയില്‍ നിന്ന് വളരെ ദൂരെ താമസിക്കുന്നതിനാല്‍ നേരത്തേതന്നെ ഐശ്വര്യയോട് ആസ്പത്രിയില്‍ എത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ആസ്പത്രിയുടെ ഏറ്റവും മുകളിലത്തെ ഫേ്‌ളാറിലെ സ്യൂട്ടാണ് ഐശ്വര്യയ്ക്കായി ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സി.സി.ടി.വി.യ്ക്കു പുറമെ വാക്കിടോക്കിയുമായി നൂറോളം സുരക്ഷാഭടന്മാര്‍ ആസ്പത്രിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സാധാരണ തിരക്കുള്ള റിസപ്ഷന്‍ പരിസരം ആളൊഴിഞ്ഞ നിലയിലാണ്. ആസ്പത്രിയിലേക്കുള്ള നാലുകവാടങ്ങളില്‍ രണ്ടെണ്ണം തത്കാലം അടച്ചുകഴിഞ്ഞു. എന്നാല്‍ ബച്ചന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കായി എപ്പോള്‍ വേണമെങ്കിലും ഇത് തുറക്കും.

പ്രസവവുമായി ബന്ധപ്പെട്ട് ആരും ഒരക്ഷരവും മിണ്ടരുതെന്ന് ആസ്പത്രി അധികാരികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.