1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2012

അപ്പച്ചന്‍ കണ്ണന്‍ചിറ

ഗ്രേറ്റ്‌ യാര്‍മൌത്ത്: ഈസ്റ്റ്‌ ആന്ഗ്ലിയായിലെ ഗ്രേറ്റ്‌ യാര്മൌത്ത് കേന്ദ്രീകരിച്ചു പ്രവാസി മലയാളികളുടെ ഉന്നമനത്തിന്നായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ ഗ്രേറ്റ്‌ യാര്മോത്ത് മലയാളി അസ്സോസ്സിയേഷന്‍ GYMA (ജിമ) ജനറല്‍ ബോഡി യോഗവും 2012-2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തുന്നു.

ജനുവരി 7 നു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് യോഗ നടപടികള്‍ ആരംഭിക്കുന്നതാണ്. എല്ലാ അസ്സോസ്സിയേഷന്‍ മെമ്പര്‍മാരും യോഗത്തിന്റെ തുടക്കം മുതല്‍ പങ്കു ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ജനറല്‍ ബോഡി യോഗത്തിനു ശേഷം ക്രിസ്തുമസ് നവവത്സര ആഘോഷവും കൊണ്ടാടുന്നു. ഗ്രേറ്റ്‌ യാര്മോത്തിലെ ക്ലിഫ് പാര്‍ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗവും ആഘോഷവും സംഘടിപ്പിക്കുന്നത്. കരോള്‍, സ്കിറ്റുകള്‍, ഡാന്‍സ്‌, ഗാനമേള, മത്സരങ്ങള്‍. ഏകാങ്കം തുടങ്ങി ആകര്‍ഷകങ്ങളായ വൈവിധ്യമായ പരിപാടികള്‍ കോര്‍ത്തിണക്കി ആഘോഷം വര്‍ണാഭമാക്കാന്‍ സംഘാടക സമിതി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഗ്രാന്‍ഡ്‌ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.