ഇതാണ് മോനെ മരണം, നമ്മളൊക്കെ മരിക്കും ഒരു മാതിരി ചൊറിയും ചിരങ്ങും പിടിച്ചു എന്ന സലിംകുമാറിന്റെ ഡയലോഗ് കേട്ടിട്ടില്ലേ അതെ അത് പോലെ എല്ലാ കുടിയന്മാരും ആഗ്രഹിക്കുന്ന മരണം ആണിത്. വിസ്ക്കി തയ്യാറാക്കുന്ന വാറ്റുപുരയിലെ ജോലിക്കാരനാണ് വിസ്ക്കി വാറ്റുന്ന വീപ്പയില്‍ മുങ്ങി മരിച്ചത്. രണ്ടു കുട്ടികളുടെ പിതാവായ ബ്രയാന്‍ എറ്റില്സ് (46) ആണ് അന്‍പതിനായിരം ലിറ്റര്‍ ടാങ്കില്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്. വിസ്ക്കി ഉണ്ടാക്കുന്നതിന്റെ ആദ്യ ഘട്ടങ്ങളില്‍ ആണ് ഈ രീതി ഉപയോഗിക്കുക.
സ്കോട്ട്ലണ്ട് ബന്ഫ്ഷയറിലെ ഗ്ലെന്‍ഫിടിച്ച് എന്ന ഡിസ്റ്റിലറി കമ്പനിയിലാണ് ഈ ദുരന്തം. അപകടത്തിനു ശേഷം അത്യാഹിത വിഭാഗം എത്തിയെങ്കിലും അവരുടെ ശ്രമങ്ങള്‍ എല്ലാം വൃഥാവിലായി. ഇരുപത്തിമൂന്നു വര്‍ഷത്തെ അനുഭവസംമ്പത്തുണ്ടായിരുന്ന എറ്റില്സ് തന്റെ ഭാര്യുയുടെ 54 -ആം പിറന്നാളിന്റെ ഒരു ദിവസം മുന്‍പാണ് മരണപ്പെട്ടത്. ഇത് ഒരു ആത്മഹത്യ ആണ് എന്നാണു പ്രഥമ നിഗമനം. സ്വന്തം ജീവിതം വേണ്ടെന്നു വച്ച ഇദ്ദേഹത്തിന്റെ തീരുമാനം സുഹൃത്തുക്കളെയെല്ലാം ഞെട്ടിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഡിസ്റ്റിലറി പൂട്ടിക്കിടന്നു. മരിച്ചു പോയ ആ ജീവനക്കരനോടും അവരുടെ കുടുംബത്തോടുമുള്ള ബഹുമാനപുരസരം ആണ് ഈ പ്രവൃത്തിക്ക് തങ്ങളെ പ്രേരിപ്പിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ആത്മഹത്യ കാരണം എന്താണെന്ന് ഇത് വരേയ്ക്കും വ്യക്തമായിട്ടില്ല. കുടുംബത്തിലും എല്ലായിടത്തും ഇദ്ദേഹം സംശയകരമായ ഒരു സൂചനപോലും നല്‍കിയിരുന്നില്ല എന്നതും പോലീസിനെ അത്ഭുതപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല