1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2012

ജോബി സിറിയക്‌

ആവേശകരമായ ക്രിസ്തുമസ് കരോളിനും പുല്‍ക്കൂട് മത്സരത്തിനും ശേഷം കോവന്‍ട്രി & വാര്‍വിക്ഷെയര്‍ ക്നാനായ യൂണിറ്റ് ഒരേ മനസ്സോടെ ക്രിസ്തുമസും പുതുവത്സരവും ജനുവരി 21 ന് നാല് മണി മുതല്‍ 11 മണി വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

കൃത്യം നാല് മണിക്ക് തുടങ്ങുന ദിവ്യബലിയോടെ പരിപാടികള്‍ക്ക്‌ തുടക്കമാകും. അതിനുശേഷം ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളായ മാര്‍ഗ്ഗംകളി, പുരാതനപാട്ടുകള്‍, നൃത്ത നൃത്യങ്ങള്‍ എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകും.

അതോടൊപ്പം ക്നാനായ ആചാരങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും പകര്‍ന്നു കൊടുക്കുവാനും വേണ്ടി ലൈവ് ചന്തം ചാര്‍ത്തു വളരെയധികം പ്രത്യേകതകളോടു കൂടി ആദ്യമായി യുകെ ക്നാനായ സമൂഹത്തിന് മുന്നില്‍ അരങ്ങേറും.

കരോളിനോട് അനുബന്ധിച്ച് നടത്തിയ പുല്‍ക്കൂട് മത്സരത്തിന്റെ വിജയികളെ അന്നേ ദിവസം പ്രഖ്യാപിക്കുകയും അവര്‍ക്കുള്ള സമ്മാനങ്ങളും തഥവസരത്തില്‍ നടത്തപ്പെടുന്നതാണ്. പരിപാടികളുടെ അത്യുജ്ജല വിജയത്തിനായി യൂണിറ്റ് പ്രസിഡണ്ട് ബാബു എബ്രഹാം കളപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ എല്ലാ ഭാരവാഹികളും ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.