മാഞ്ചസ്റ്റര്‍: മലയാളി അസോസിയേഷന്റെ 2011 ലെ വാര്‍ഷിക പൊതുയോഗവും പൊതു തെരഞ്ഞെടുപ്പും ലോംഗ്സൈറ്റ് ജെയിന് കമ്യൂണിറ്റി സെന്ററില്‍ വച്ച് ഡിസംബര്‍ മൂന്നിന് നടത്തി. പ്രസിഡണ്ട് ഷാജിമോന്‍ കെ.ഡി യുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍, സെക്രട്ടറി കലേഷ് ഭാസ്കര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ട്രഷറര്‍ അരുണ്‍ ചന്ദ് കണക്കും അവതരിപ്പിച്ചു. ഇതേ അവസരത്തില്‍ 2012 ലേക്കുള്ള 15 അംഗ കമ്മറ്റിയും തിരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മറ്റികളില്‍ വൈസ് പ്രസിഡണ്ട് ആയും സ്പോര്‍ട്സ് കമ്മറ്റി ആയും പ്രവര്‍ത്തിച്ചിരുന്ന സാജു കാവുംഗ പ്രസിഡണ്ട് ആയും ഒപ്പം ജോയിന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന ജോര്‍ജ് വടക്കുംചേരി സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 3 വര്‍ഷക്കാലമായി എം.എം.എ യെ നയിച്ച് എല്ലാ നല്ല പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ച ഷാജിമോന്‍ കെ.ഡിയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സാജു കാവുംഗ അധികാരമേറ്റു.
സാജുവിന്റെ സഹ പ്രവര്‍ത്തകരായി തെരെഞ്ഞെടുക്കപ്പെട്ട മറ്റു കമ്മറ്റി അംഗങ്ങള്‍
Meghala Shaji – Vice President,
George Vadakkumcherry – Secretary,
Wilson Mathew – Joint Secretary,
Janesh Nair – Treasurer,
Committee Members: Gigi Charuplavil, Harish Nair, Jinto Joseph, Jose Athimattathil, Kalesh Bhaskaran,
Polson Thottappilly, Renji Varkey, Renjith Mathew, Roy Mathew, Shajimon K.D.
പത്താം വാര്‍ഷികം ആഘോഷിക്കുന്ന എംഎംഎ വിപുലമായ പരിപാടികള്‍ നടത്തുവാനായി തീരുമാനിക്കുകയും കോര്‍ഡിനേറ്റര്‍ ആയി പോള്സന് തോട്ടപ്പിള്ളിയെ ചുമതല് എല്പ്പിക്കുകയും ചെയ്തു. 2012 ലെ കാര്യ പരിപാടികളുടെ രൂപരേഖ തയ്യാറാക്കി വിശദ വിവരങ്ങള്‍ ന്യൂസ്ലെറ്റര് വഴി അംഗങ്ങളെ അറിയിക്കുമെന്നും മുന്‍ വര്‍ഷങ്ങളിലേതുപോലെ വരും വര്‍ഷത്തിലും അസോസിയേഷന് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല