1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ജൂണ്‍ 22,23 തീയ്യതികളില്‍ മാഞ്ചസ്റ്ററില്‍ വെച്ച് നടക്കുന്ന ആറാമത് ഉഴവൂര്‍ സംഗമത്തിന് ചുക്കാന്‍ പിടിക്കുവാന്‍ കരുത്തരായ നേതൃത്വ നിരയായി. യുകെയിലെ ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നായ ഉഴവൂര്‍ സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഓര്‍ഗനൈസര്‍: ജോണി മലേമുണ്ടയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍: റ്റോമി ചാലില്‍, ചീഫ്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി രാജു ഒറ്റത്തങ്ങാടിയില്‍, സ്വാഗത സംഘം കണ്‍വീനര്‍: ജസ്റ്റിന്‍ അഗശാലയില്‍, ഫിനാന്‍സ്‌ കണ്‍വീനര്‍: പ്രിന്‍സ്‌ കുളക്കാട്ടു, പിആര്‍ഓ: ഫ്രാന്‍സി കുളക്കാട്ടു, ചീഫ്‌ പെട്രന്‍സ്‌: ഷാജി വെട്ടുകല്ലേല്‍, സൈമണ്‍ വെട്ടികാനല്‍ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ടോണി കുര്യന്‍, ആന്‍സന്‍ മുപ്രാള്ളില്‍, തമ്പി വെള്ളിലാംതടത്തില്‍, ബൈജു കര്മാളില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഇക്കുറി ആദ്യമായിട്ടാണ് ഉഴവൂര്‍ സംഗമത്തിന് മാഞ്ചസ്റ്റര്‍ ആതിഥേയത്വം വഹിക്കുന്നത്. വിഥിന്‍ഷോ ഫോറം സെന്ററിലും ബ്രിട്ടാനിയ എയര്‍പോര്‍ട്ട്‌ ഹോട്ടലിലുമായിട്ടാണ് സംഗമ പരിപാടികള്‍ നടക്കുക. 22 ന് വൈകുന്നേരം ആറു മുതല്‍ ബ്രിട്ടാനിയ എയര്‍പോര്‍ട്ട്‌ ഹോട്ടലില്‍ സൌഹൃദ കൂട്ടായ്മയ്ക്ക് തുടക്കമാകും. തുടര്‍ന്നു 23 ന് രാവിലെ പത്ത് മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഗമ പരിപാടികള്‍ ആരംഭിക്കും.

ഒട്ടേറെ വിശിഷ്ഠ വ്യക്തികള്‍ ഈ വര്‍ഷത്തെ സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തും. വ്യത്യസ്ത കലാപരിപാടികളും കായിക മത്സരങ്ങളും പരിപാടികളുടെ മാറ്റ് കൂട്ടും. ഉഴവൂരില്‍ നിനും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലെക്ക് കുടിയേറിയിരിക്കുന്നവരെ പരിപാടിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യം ഉള്ളവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക: 01942732488, 07912649465, 07930495077, 07877889353

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.