1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

പ്രശസ്ത തിരുവചന പ്രഘോഷകനും ബര്‍മ്മിങ്ങാം അതിരൂപതയിലെ സീറോ മലബാര്‍ സഭ ചാപ്ലിനും , അനുഗ്രഹീത ആത്മീയ ശുശ്രൂഷകനുമായ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 17 , 18 , 19 തീയതികളില്‍ ബാസില്‍ഡണില്‍ വെച്ച് നടത്തപ്പെടുന്നു.മാനസ്സികമായും , ആത്മീയമായും നവീകരണം പ്രാപിച്ചു , കുടുംബ അന്തരീക്ഷത്തില്‍ സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും ദൈവ കൃപ, അഭിഷേകാന്ഗ്നിയിലൂടെ സ്വന്തമാക്കുവാന്‍ ഈ ത്രിദിന വചന ശുശ്രുക്ഷ അനുഗ്രഹപ്രദമാകും.

തിരു വചനം ശ്രവിച്ചു ,നവീകരണത്തിലൂടെ സമാധാനവും സ്നേഹവും ഐക്യവും കുടുംബങ്ങളില്‍ ഗാഡമായി നിറയുന്നതിനും, നാം നേടിയിട്ടുള്ള എല്ലാ ക്രുപകള്‍ക്കും ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നതിന്നും സോജി അച്ചന്‍ നയിക്കുന്ന ഈ ത്രിദിന കുടുംബ നവീകരണ ധ്യാനത്തില്‍ ആദ്യാന്ത്യം പങ്കുചേര്‍ന്നു ദൈവീക ചൈതന്യത്തില്‍ നിറയുവാനും, ഈശ്വര കൃപയും അനുഗ്രഹവും ശാന്തിയും പ്രാപിക്കുന്നതി‍ന്നും പാരീഷ് കൌണ്‍സിലിനുവേണ്ടി ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ഇന്നസെന്റ് പുത്തന്‍തറയില്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിങ്ങിന്നും കുമ്പസാരത്തിന്നും സൗകര്യം ഉണ്ടായിരിക്കും. യാത്രാ പ്രശ്നം നേരിടുന്നവര്‍ക്ക്‌ മുന്‍ കൂട്ടി അറിയിച്ചാല്‍ താമസ സൌകര്യം ഒരുക്കുന്നതായിരിക്കും.

ധ്യാന സമയം

ഫെബ: 17 വെള്ളി – രാവിലെ 10 .00 മണിമുതല്‍ വൈകുന്നേരം 7 .30 വരെ
ഫെബ: 18 ശനി – രാവിലെ10 .00 മണി മുതല്‍ ഉച്ച കഴിഞ്ഞ 4 .30 വരെ
ഫെബ: 20 ഞായര്‍ – ഉച്ചക്ക് 1 .00 തുടങ്ങി രാത്രി 10 .00 വരെ

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഫാ. ഇന്നസെന്റ് പുത്തന്‍തറയില്‍ – 07400847090
ബെന്നി ജോസപ്പ് ഗോപുരന്‍ – 07854885433

ധ്യാന വേദി.

സെന്റ്‌ ബാസില്‍ ദി ഗ്രേറ്റ്‌ റോമന്‍ കാത്തോലിക് ചര്‍ച്ച്
ലുന്‍സീസ് റോഡ്‌ , ബാസില്‍ഡണ്‍ , SS14 1SD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.