ബാസ്കറ്റ് ബോള്‍ കളിക്കാര്‍ക്ക് പൊതുവെ പൊക്കം കാണും. അല്ലെങ്കില്‍ പൊക്കമുള്ളവരുടെ കളിയാണ് ബാസ്കറ്റ് ബോള്‍ എന്നും പറയാം. ലോകമറിയുന്ന ബാസ്കറ്റ് കളിക്കാരെല്ലാംതന്നെ നല്ല പൊക്കമുള്ളവരാണ്. ബാസ്കറ്റ് കോര്‍ട്ടില്‍ പൊക്കമുള്ളവര്‍ക്കുള്ള ആധിപത്യം മറ്റാര്‍ക്കും ഉണ്ടാകാറില്ല. എന്തായാലും കളി ഇത്തിരി കാര്യമാണ്.
അമേരിക്കയിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പൊക്കം കേട്ടാല്‍ നമ്മളൊന്ന് ഞെട്ടും. ഏഴടി അഞ്ചിഞ്ചാണ് സെനഗല്‍ സ്വദേശി മാംമ്പോടു ഡിയെയുടെ പൊക്കം ഇത്രയും പൊക്കമെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് പ്രായമുണ്ട് എന്നൊന്നും കരുതരുത്. പതിനേഴ് വയസ് മാത്രമാണ് ഡിയെയുടെ പ്രായം. കാലിഫോര്‍ണിയായിലെ ബ്രെത്രേന്‍ ക്രിസ്റ്റിന്‍ വാര്യാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഡിയെ. അമേരിക്കയിലെ ഏറ്റവും പൊക്കം കൂടിയ ബാസ്കറ്റ് ബോള്‍ കളിക്കാരനാണ് ഡിയെ.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല