നിങ്ങള്‍ ഉപയോഗിക്കുന്നത് O2 മൊബൈല്‍ ആണെങ്കില്‍ കാര്യങ്ങള്‍ അല്പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കാരണം വേറൊന്നുമല്ല. O2 മൊബൈല്‍ കമ്പനി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ അവര്‍ സന്ദര്‍ശിക്കുന്ന എല്ലാ വെബ്സൈറ്റുകള്‍ക്കും അയച്ചുകൊടുക്കും എന്നതാണ് പ്രധാന ആരോപണം. ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഈ ആരോപണം ശരിയാണെങ്കില്‍ O2 മൊബൈല്‍ ഉപയോഗിക്കുന്നവര്‍ എന്തായാലും സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കയറാവുന്ന വെബ്സൈറ്റുകളിലും മറ്റും നിങ്ങള്‍ നിങ്ങളുടെ O2 മൊബൈലിലെ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് കയറിയാല്‍ പണിതീര്‍ന്നു എന്ന് കൂട്ടിയാല്‍ മതി. ബ്രിട്ടണിലെ ഏറ്റവും വലിയ മൊബൈല്‍- ഇന്റര്‍നെറ്റ് കമ്പനികളിലൊന്നാണ് O2. വര്‍ഷം ബില്യണ്‍ കണക്കിന് പൗണ്ടിന്റെ വ്യാപാരം നടത്തുന്ന ഇവര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്പനികളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.
നിങ്ങള്‍ കയറുന്ന അഡള്‍ട്ട് സൈറ്റുകള്‍ക്കാണ് മൊബൈല്‍ നമ്പറുകള്‍ O2 കൈമാറുന്നത്. അതുതന്നെയാണ് അതിന്റെ പ്രശ്നവും. O2 കമ്പനി 3ജി ബ്രോഡ്ബാന്റ് സൗകര്യവും നല്കുന്നതിനാല് മിക്കവാറും മൊബൈല്‍ ഉപഭോക്താക്കളും ഇന്റര്നെറ്റുംകൂടി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ നിമിഷങ്ങളില്‍ അല്പം നീലയൊക്കെ കാണാന്‍ ശ്രമിക്കുകയും ചെയ്യും. അവിടെയാണ് കുഴപ്പം പറ്റുന്നത് നിങ്ങള്‍ നീലകാണുന്ന സൈറ്റുകള്ക്കെല്ലാത്തിനും O2 നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അയച്ചുകൊടുക്കും. അത് നിങ്ങള്‍ അറിയുകപോലുമില്ല. യുകെയില്‍ ആകാമാനം 27.2 മില്യണ്‍ ഉപഭോക്താക്കളാണ് O2 കമ്പനിക്കുള്ളത്. ഇവരെയെല്ലാവരെയും കമ്പനി കബളിപ്പിച്ചിരിക്കുകയാണ് എന്നാണ് വാര്‍ത്ത സൂചിപ്പിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല