1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2012

യുറോപ്യന്‍ പ്രവാസത്തിന്റെ ഉള്ളറകള്‍ തുറന്നുകാട്ടുന്ന നിരവധി ഹൃസ്വചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിനിടയില്‍ പ്രവാസി മനസ്സില്‍ പ്രണയം നിറക്കാന്‍ ഒരു മലയാള ആല്‍ബവും അണിഞ്ഞൊരുങ്ങുന്നു.മലയാളത്തില്‍ ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനു തുടക്കമിട്ട “ഇടയന്റെ” അണിയറ ശില്‍പ്പികള്‍തന്നെയാണ് ഈ പ്രണയഗാന ശേഖരത്തിനു പിന്നിലും. ഹൃദയത്തില്‍ പ്രണയത്തിന്റെ സുഗന്ധം കാത്തുസൂക്ഷിക്കുന്ന പ്രവാസി മലയാളികള്‍ക്കായി ഇടയന്‍ കമ്മ്യൂണിക്കേഷന്‍സ് യു. കെയില്‍ റിലീസ് ചെയ്യുന്ന “മഴപോലെ” എന്ന റൊമാന്റിക്‌ ആല്‍ബം ഇതിനകം ഫേസ്ബുക്കിലും ട്വിറ്റരിലും ചര്ച്ചയായിക്കഴിഞ്ഞു.

ഭക്തിഗാന രചനയില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച ശ്രീ. എസ്. തോമസ്‌ രചനയും സംഗീതവും നിര്‍വഹിച്ച 13 പ്രണയ ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന “മഴപോലെ” ജൂണ്‍മാസത്തോടെ പുറത്തിറക്കുമെന്ന് ഇടയന്റെ ഡയറക്ടര്‍ ജെയ്സണ്‍ സി മാത്യു അറിയിച്ചു. ഇടയനോടൊപ്പം ഈ ആല്‍ബത്തില്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ള ഗായകര്‍, അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് edayannetwork@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. ഈ ആല്‍ബത്തിന്റെ വില്‍പ്പനയില്‍നിന്നു ലഭിക്കുന്ന ലാഭം ഇടയന്‍ നെറ്റ്വര്‍ക്കിലൂടെ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനയോഗിക്കുമെന്നും ശ്രീ. ജെയ്സണ്‍ അറിയിച്ചു.

യുറോപ്യന്‍ മലയാളികള്‍ക്കിടയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ആദ്യ പ്രണയ ആല്‍ബമെന്ന നിലയില്‍ “മഴപോലെ” ഒരു കുളിര്‍മഴയായി ശ്രോതാക്കളുടെ മനസ്സില്‍ പെയ്തിറങ്ങും എന്ന പ്രതീക്ഷയിലാണ് ഇടയന്‍ ടീം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.