ബാബു ജെയിംസ്
പതിനൊന്നാമത് യു കെ കെ സി എ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ലേവി ജേക്കബ് പടപ്പുരക്കലിന് അദ്ദേഹത്തിന്റെ മാതൃ യൂണിറ്റായ വൂസ്റ്റര്‍ഷയര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉജ്വല സ്വീകരണം നല്കി.യൂണിറ്റ് പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി യൂണിറ്റംഗങ്ങള്‍ പങ്കെടുത്തു.ഇന്നലെ വൈകിട്ട് ഏഴരയോടെ വൂസ്റ്ററില്‍ ചേര്‍ന്ന യോഗത്തില്‍ നടവിളികള്‍ മുഴക്കിയും മധുരം വിളമ്പിയും >
യൂണിറ്റംഗങ്ങള്‍ സന്തോഷം പങ്കിട്ടു.
ക്നാനായ സമുദായത്തിലെ എണ്ണപ്പെട്ട വാഗ്മികളില്‍ ഒരാളായ അദ്ദേഹം കെ സി വൈ എല്‍ രൂപത ജെനറല്‍ സെക്രട്ടറി,ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം,കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് സെനറ്റ് അംഗം,കേരള ക്രിസ്ത്യന്‍ ഫെഡറേഷന് സ്ഥാപക പ്രസിഡന്റ്എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കടുത്തുരുത്തി വലിയപള്ളി ഇടവക പടപ്പുരയ്ക്കല്‍ ചാക്കോച്ചന്,അന്നക്കുട്ടി ദമ്പതികളുടെ മകനാണ് ലേവി.ഭാര്യ ലിസി തെക്കേടത്ത്.മക്കള്‍ അനൂജ,അന്‍സ ,അനീസ.പരേതനായ പി സി ജോസഫ്.അബ്രഹാം.ജോണി,ടോമി,സിസ്റ്റര്‍ ജഡ്സി,സിസ്റ്റര്‍ ബെയ്സില്‍,സിസ്റ്റര്‍ കുസുമം എന്നിവര്‍ സഹോദരങ്ങള്‍ ആണ്.













നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല