1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

ജസ്റ്റീസ്‌ സെക്രെട്ടറി കെന്നത് ക്ലാര്കിന്റെ നിയമപ്രകാരം കുറ്റകൃത്യങ്ങളാല്‍ ബലിയാടായവര്‍ക്ക് കരുതി വയ്ക്കുന്ന സഹായ ധനത്തിനായി അമിത വേഗതക്കുള്ള പിഴയുടെ തുക വര്‍ദ്ധിപ്പിക്കുന്നു. അറുപതു ശതമാനമാണ് ഇതിനാല്‍ പിഴ അധികമായി അടക്കേണ്ടി വരിക. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 50 മില്ല്യന്‍ സഹായധനം സമാഹരിക്കുവാനാണ് സര്‍ക്കാര്‍ നീക്കം. എല്ലാ പിഴകളില്‍ നിന്നും 20 പൌണ്ടോളം ഈ സഹായധനത്തിലേക്ക് പോകും. ഇപ്പോള്‍ പിഴയായി അടക്കുന്ന 60 പൌണ്ട് 80 പൌണ്ടായോ 100 പൌണ്ടായോ കൂട്ടും.

മദ്യപിച്ചു വാഹനമോടിക്കുക,വാഹനം ഓടിക്കുന്നതിനിടിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക,സീറ്റ്‌ ബെല്‍റ്റ്‌ ഇടാതിരിക്കുക,എന്നീ കുറ്റങ്ങള്‍ക്കാണ് ഇത്രയും പിഴ അടക്കേണ്ടി വരിക. ഇത് പോലുള്ള ചെറിയ കുറ്റങ്ങള്‍ക്ക് കോടതിയിലേക്ക് കൊണ്ട് പോകുന്നതിനു പകരം പിഴയാണ് പലപ്പോഴും ചുമത്തുക. ഇതിലൂടെ അധികം പ്രയാസപ്പെടാതെ തന്നെ സഹായധനം ഉണ്ടാക്കുവാന്‍ സാധിക്കും. ഈ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തോളം ജയില്‍ കഴിയുന്നവരില്‍ നിന്നും 120 പൌണ്ടോളം സര്ചാര്‍ജായി വാങ്ങും. ആറുമാസത്തെക്കാള്‍ കുറഞ്ഞ ജയില്‍ ശിക്ഷക്ക് 80 പൌണ്ടാണ് സര്‍ചാര്‍ജ്‌ ആയി നല്‍കേണ്ടി വരിക.

കഴിഞ്ഞ വര്ഷം മാത്രം 3000 തടവുകാര്‍ ഇതിനായി പിഴ അടച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 75 മില്ല്യന്‍ ഈ രീതിയില്‍ പിരിഞ്ഞിട്ടുണ്ട്. ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സഹായിക്കുവാന്‍ ഈ സഹായധനത്താല്‍ സാധിക്കും എന്നതില്‍ സംശയം ഒന്നുമില്ല. ധാരാളം സാധാരണക്കാര്‍ കുറ്റവാളികളുടെ ആക്രമണത്തില്‍ പരിക്കേറ്റു ജോലി ചെയ്യാനാകാതെ ജീവിക്കുന്നുണ്ട് അവര്‍ക്ക് ഒരു ആശ്വാസം എന്ന നിലയിലാണ് ഈ പിഴവര്‍ദ്ധനവ്‌ കൊണ്ട് വരുന്നതെന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.