തലക്കെട്ട് കണ്ട് ഞെട്ടേണ്ട കാര്യമില്ല. കാര്യത്തിലേക്ക് വരാം. വികലാംഗരായ കുട്ടികളെ കൊല്ലാമെന്ന മട്ടിലല്ല കാര്യങ്ങള്‍. പകരം ജനിക്കാന്‍ പോകുന്ന കുഞ്ഞ് ഒരിക്കലും ഒരു ആരോഗ്യമുള്ള പൗരനാകുമെന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ കൊല്ലാനുള്ള അധികാരം ഡോക്ടര്‍മാര്‍ക്ക് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ അക്കാദമിക്കുകള്‍ ആവശ്യപ്പെടുന്നത്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മാരകമായ അസുഖങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ ഡോക്ടര്‍മാര്‍ക്ക് കൊല്ലാനുള്ള അധികാരം നല്‍കണമെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്ന അക്കാദമിക്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വതന്ത്രമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനായില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞിന്റെ ഭാവി ഇരുണ്ടതായിപ്പോകുമെന്ന ന്യായം നിലനില്ക്കുമ്പോള്തന്നെ ആരോഗ്യത്തോടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പ്രശ്നമാകാനിടയുള്ളതാണ് പുതിയ നിയമം. കുഞ്ഞിന് ഒരുതരത്തിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്നാണ് മുതിര്‍ന്ന മെഡിക്കല്‍ എത്തിക്സ് അദ്ധ്യാപകന് ഫ്രാന്‍സെസ്കാ മിനര്‍വ ആവശ്യപ്പെട്ടിരിക്കുന്നത്.
പല കുഞ്ഞുങ്ങളും നരകിക്കുന്നത് കാണുമ്പോള്‍ ഫ്രാന്‍സെസ്കാ മിനര്‍വ ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ന്യായമാണെന്ന് തോന്നാമെങ്കിലും ആരോഗ്യത്തോടെ ജനിക്കാനിടയുള്ള കുഞ്ഞുങ്ങളുടെ ജീവനുംകൂടി ഭീഷണിയാകാന്‍ സാധ്യതയുള്ളതാണ് ഈ നിയമമെന്ന് പറയാതെ വയ്യ. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജീവിക്കാനുള്ള ആരോഗ്യമില്ലാത്ത കുട്ടികളെ കൊല്ലുന്നത് അബോര്ഷന് ചെയ്യുന്നതുപോലെ കണ്ടാല്‍ മതിയെന്നാണ് ഫ്രാന്‍സെസ്കാ പറയുന്നത്. എന്നാല്‍ ഫ്രാന്‍സെസ്കായുടെ കമന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വരുംദിവസങ്ങളില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ നടക്കാനിടയുള്ള ഒരു കമന്റായിട്ടാണ് ഇതിനെ എല്ലാവരും കാണുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല