1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2012

ഈസ്റ്റ്‌ ഹാമിലെ മക്‌ഡോണാള്‍ഡ്‌ റസ്റ്റൊരന്റിലെ ടോയ്ലറ്റില്‍ വച്ച് പതിനോന്നുകാരിയെ അതിക്രൂരമായി ബലാല്‍സംഘം ചെയ്ത കുറ്റത്തിന് പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത എട്ട് ആണ്‍കുട്ടികളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കോടതി കേട്ടത്. മൂന്നു വ്യത്യസ്ത ദിവസങ്ങളില്‍ ആയിട്ടാണ് പെണ്കുട്ടിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ അരങ്ങേറിയതെന്ന് കോടതി കേട്ടു.

പെണ്‍കുട്ടി ശബ്ദം ഉണ്ടാക്കാതിരിക്കാന്‍ അവര്‍ അവളെ അടിച്ചു ബോധാരഹിതയാക്കുക വരെ ചെയ്തത്രേ. പ്രായപൂര്‍ത്തി എത്താത്ത ഈ ആണ്‍കുട്ടികള്‍ ലണ്ടനിലെ പല കിഴക്കന്‍ പ്രദേശങ്ങളിലും വച്ച് മാസങ്ങളോളം ഒരു ഡസന്‍ തവണയോളം ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഈ കാര്യം പുറത്ത്‌ പറയാതിരിക്കാന്‍ വേണ്ടി അവര്‍ അവളെ കഠിനമായി മര്‍ദിക്കുകയും ചെയ്തിരുന്നു.

2009 സെപ്തംബറിലും 2010 മാര്‍ച്ച് നും ഇടയില്‍ നടന്ന ഈ സംഭവങ്ങള്‍ തെരുവ് ഗുണ്ടകളുടെ അഴിഞ്ഞാടലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സംഘ തലവനും ഏറ്റവും പ്രായം കുറഞ്ഞവനുമായ ഒരു 13കാരനാണ് പെണ്‍കുട്ടിയെ ആദ്യമായി ഒരു സെന്‍ട്രല്‍ പാര്‍ക്കില്‍ വച്ച് പീഡിപ്പിച്ചത് എന്നും തെളിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ തവണ ഈ നേതാവിന്റെ വീട്ടില്‍ വച്ച് എട്ടു പേരോളം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് മക്‌ഡൊണാല്ടിലെ ടോയ്‌ലറ്റില്‍ വച്ച അവളെ പീഡിപ്പിച്ചു. അതിനു ശേഷമാണ് പ്രതികള്‍ പിടിയിലായത്.

ഇപ്പോള്‍ 15കാരനായ ഗാംഗ് ലീഡര്‍ക്ക് ജാമ്യം കിട്ടിയിട്ടുണ്ട്. കുറ്റം നടന്നു എന്ന് പറയുന്ന സമയത്ത് താന്‍ ഫുട്ബോള്‍ കളിക്കുകയായിരുന്നു എന്നാണ് അവന്‍ കോടതിയില്‍ പറഞ്ഞത്‌. എന്നാല്‍ മറ്റൊരു പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അതേസമയം ഗാംഗ് ലീഡരുടെ വീട്ടില്‍ നിന്നും കൂട്ട ബലാത്സംഗത്തോട് സാദൃശ്യമുള്ള ഒരു അശ്ലീല ചിത്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്. തെരുവ് ഗുണ്ടകളുടെ ഭീഷണിപ്പെടുത്തലിന്റെ സഹായത്തോടെയാണ് ഈ ആക്രമണം നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ എലിസബത്ത്‌ സ്മോലര്‍ കോടതിയില്‍ പറഞ്ഞു.

സംഭവം ഇങ്ങനെ: ബസില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയും സംഘവും കാനന്‍ ടൌണിലെ സെന്‍ട്രല്‍ പാര്‍ക്കിലേക്ക്‌ പോവുകയും അവിടെ വച്ച് ലീഡര്‍ അശ്ലീല ചുവയുള്ള സംഭാഷണം നടത്തുകയും ചെയ്തു. ഇതുകേട്ട് പോകാന്‍ തുടങ്ങിയ അവളെ അവളുടെ എതിര്‍പ്പുകളെ അവഗണിച്ചു ആക്രമിച്ച് കീഴ്പെടുത്തുകയാണ് ഉണ്ടായത്‌. എന്താണ് നടക്കാന്‍ പോകുന്നതെന്ന് തനിക്ക്‌ മനസിലായി എന്നാണു പെണ്‍കുട്ടി പറഞ്ഞത്‌ രണ്ട് ആഴ്ച്ചക്ക് ശേഷം മറ്റു ചില പെണ്‍കുട്ടികള്‍ ഇതിന്റെ പേര് പറഞ്ഞു അവളെ നിന്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ആദ്യമൊന്നും പോലീസിനോട്‌ പറയാതിരുന്ന അവള്‍ ഒരു കസിന്‍റെ സഹായത്തോടെ പരാതിപ്പെടുകയന്നു ഉണ്ടായത്‌.

ഇതേതുടര്‍ന്ന് ആണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ബെഡ്റൂമിലെ ലാപ്ടോപില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തു. എന്നാല്‍ ഇതില്‍ ഒരു കുട്ടിയുടെ അമ്മ അത് തന്‍റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങള്‍ ആണെന്നും തെറ്റാണെന്ന് അറിയാമെങ്കിലും കൗതുകം കൊണ്ട് താന്‍ ആ ചിത്രങ്ങള്‍ കാണുന്നുണ്ടായിരുന്നു കോടതിയില്‍ പറഞ്ഞു. ഈ കുട്ടിയും ഗാംഗില്‍ ഉള്ള മറ്റൊരു കുട്ടിയുമായുള്ള ഫേസ് ബുക്ക്‌ സംഭാഷണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടി പോലീസില്‍ പരാതിപെടാന്‍ പോകുന്നു എന്നതിനെ പറ്റിയായിരുന്നു അവരുടെ സംസാരം എന്നും തെളിഞ്ഞിട്ടുണ്ട്.

കോടതിയില്‍ മൂന്നു തവണ ബലാല്‍സംഗം ചെയ്തതും നിഷേധിച്ച ലീഡറിനെ ഒന്നാമത്തെയും മൂന്നാമത്തെയും കേസില്‍ കുറ്റക്കാരന്‍ ആണെന്നു വിധിച്ചു. വേറെ രണ്ടു പേര്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. നാല് പേര്‍ക്കെതിരെ മാത്രമേ കുറ്റം ചെയ്തതിനു തെളിവ്‌ കിട്ടിയിട്ടുള്ളൂ എന്നും മറ്റുള്ളവരെ പിന്നീട വിചാരണ നടത്തുമെന്നും മിസ്‌.സ്മോലര്‍ പറഞ്ഞു. കര്‍ശന നിയമങ്ങള്‍ക്ക് വിധേയനാക്കി ജഡ്ജ് പട്രീഷ്യ ലീസ്‌ സംഘതലവനെ ജാമ്യം നല്‍കി വിടുകയായിരുന്നു. എന്തായാലും ഇത്തരം സംഭവങ്ങള്‍ ബ്രിട്ടനിലും അരങ്ങേറുന്നുണ്ട് എന്നിരിക്കെ നമ്മുടെ മക്കളെ നമ്മള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.