1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2012

ബെന്നി മാവേലി

ജാതി മത ഭാഷാ വ്യത്യാസമില്ലാതെ നണീറ്റന്‍ വിവാസികള്‍ വീണ്ടും ഒരു ഈസ്റ്റര്‍ വിഷ് ആഘോഷം കൂടി നടത്തുന്നു. ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നണീറ്റന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ പതിനഞ്ച് ഞായറാഴ്ച്ച ആറു മണി മുതല്‍ ഔര്‍ ലേഡി ഓഫ് എയ്ഞ്ചല്‍ പാരിഷ് ഹാളില്‍ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഇന്‍ഡസ് പ്രസിഡണ്ട് റെജി ഡാനിയേല്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു സന്ദേശം ഇടവക വികാരി ഫാ.ഫിലിപ്പ്‌ ഹരോപ്‌ നല്‍കും. ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ വിവിധ കലാപരിപാടികളും ഇന്‍ഡസിന്റെ കുട്ടികള്‍ക്ക് വേണ്ടി ഒരു മെഗാ ഫാഷന്‍ ഷോയും നടത്തുമെന്ന് സെക്രട്ടറി അനീഷ്‌ കല്ലിങ്കല്‍ പറഞ്ഞു. പരിപാടികള്‍ക്ക്‌ മാറ്റ് കൂട്ടുവാനായി മെലഡി ഓര്‍ക്കസ്ട്ര ലെസ്റ്ററിന്റെ ഗാനമേളയും, ബെന്നി സ്റ്റീവനേജ് ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അജു പാലാട്ട്: 07886893767
ഷിജി ചാക്കോ: 07983629860
ടോണി ജോസഫ്‌: 07912421826

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.