നഗരത്തിലെ പുതിയ വ്യാപാര വാഗ്ദാനമായ അലക്സ് സ്വയം വിളിക്കുന്നത് അലക്സ് ഏസ് ഓഫ് സ്പേഡസ് എന്നാണു. ഇദ്ദേഹം ലിവര്‍പൂളിലെ ബാറില്‍ ഒരു രാത്രി ചിലവാക്കിയത് 203,948 പൌണ്ടാണ്. ഇതില്‍ 125,000 പൌണ്ട് ഒരു കുപ്പി ഷാമ്പയിനാണ് ചിലവാക്കിയത്. കോടീശ്വരനായ ഈ ഇരുപത്തിമൂന്നുകാരന് ഏതോ പുതിയ ബിസിനസ് ഡീല്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാര്‍ സന്ദര്‍ശിച്ചതെന്നു കരുതുന്നു.
മുപ്പതു ലിറ്റര്‍ അര്മാണ്ട് ടെ ബ്രിഗ്നാക് മിടാസ് ഷാംമ്പയിനാണ് ഇദ്ദേഹം 125000 പൌണ്ട് ചിലവാക്കിയത്. മാത്രവുമല്ല മിടാസിന്റെ ചെറിയ കുപ്പിക്ക് 24000 വും സ്പേഡ് ബ്രൂടിനു 4500 പൌണ്ട് വച്ചും ചിലവാക്കി. ഞായറാഴ്ച പുലര്‍ച്ച രണ്ടു മണി വരെ നീണ്ടു നിന്ന പാര്‍ട്ടിയില്‍ ടിപ്പായി അദ്ദേഹം നല്‍കിയത് 18540 പൌണ്ടാണ്.
ലിവര്‍ പൂള് ഹില്ട്ടന് ഹോട്ടലില്‍ വെയിന്റൂണിയുടെ ഭാര്യയായ കൊളീന്‍, മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് എന്നിവരും ഉണ്ടായിരുന്നു. എന്നിരുന്നാലും അലക്സിനെ പറ്റിയാണ് ഹോട്ടലുകാര്‍ക്ക് പുകഴ്ത്താന്‍ സമയമുള്ളൂ. ഒരു ജെന്റില്‍ മാന്‍ എന്നാണു അദ്ദേഹത്തെ ഹോട്ടല്‍ അധികൃതര്‍ പുകഴ്ത്തിയത്. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നതിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും അലക്സ് മുന്നിട്ടു നില്ക്കുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല