സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മകന്‍ അഖിലേഷ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും. ശനിയാഴ്ച നടന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
യോഗത്തില്‍ അസം ഖാന്‍ ആണ് 38കാരനായ അഖിലേഷ് യാദവിന്റെ പേര് നിര്‍ദ്ദേശിച്ചത്. മുലായം സിങ് യാദവ് മകനെ പുതിയ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതായി നേരത്തെ സൂചന ലഭിച്ചിരുന്നു.
എന്നാല്‍ മുലായം സിങ് മുഖ്യമന്ത്രിയാവും എന്നാണ് അഖിലേഷ് തുടക്കം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അതേസമയം ഇത്തവണ അഖിലേഷിനെ മുഖ്യമന്ത്രിയാക്കണം എന്നാണ് പാര്‍ട്ടിയുടെ വലിയൊരു ഭാഗം എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടിരുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല