1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2012

രാത്രി കിടന്നു രാവിലെ പുറം വേദനയും ഉളുക്കുകളുമായിട്ടാണോ എഴുന്നേല്‍ക്കുന്നത്? എങ്കില്‍ നിങ്ങളുടെ കിടക്ക മാറ്റാന്‍ സമയമായി എന്നര്‍ത്ഥം. ഏറ്റവും കൂടിയത് ഏഴു വര്‍ഷമാണ് കിടക്കയുടെ കാലാവധി. അതിനു ശേഷമുള്ള ഓരോ ദിവസവും നമുക്ക് ആരോഗ്യപ്രശ്നങ്ങള്‍ ആയിരിക്കും ഈ കിടക്കകള്‍ ഉണ്ടാക്കുക. പുതിയ കിടക്കയില്‍ ഉറങ്ങുന്നത് നമ്മുടെ പേശിവേദനകളെ 63% ശതമാനമെങ്കിലും റയ്ക്കുമെന്ന് പുതിയൊരു പഠനം പറയുന്നുണ്ട്. സാധാരണ എപ്പോഴാണ് കിടക്ക മാറ്റേണ്ടത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ.

* ഏഴു വര്ഷം പ്രായമായോ കിടക്കയ്ക്ക് എങ്കില്‍ മാറ്റാന്‍ നേരമായി

* അയല്‍ക്കാര്‍ കിടക്ക കാണുമ്പോള്‍ നമുക്ക് നാണക്കേട് തോന്നാറുണ്ടെങ്കില്‍

* രാത്രിയില്‍ കിടക്കയില്‍ നിന്നും ശബ്ദങ്ങള്‍ വന്നു തുടങ്ങിയാല്‍

* ഈ അടുത്തൊന്നും കിടക്കയില്‍ നല്ലൊരു ഉറക്കം ലഭിച്ചില്ലെങ്കില്‍

* രാവിലെ എഴുന്നെല്‍ക്കുമ്പോള്‍ പേശികളില്‍ വേദന തോന്നുന്നു എങ്കില്‍.

* സ്ഥലം കുറവായി തോന്നുന്നുണ്ടെങ്കില്‍

* കാലുകളില്‍ മുറുക്കം അനുഭവപ്പെട്ടു തുടങ്ങിയെങ്കില്‍

ഇതെല്ലാം കിടക്ക എപ്പോള്‍ മാറ്റണം എന്നാണു. ഇനി കിടക്ക എങ്ങിനെ ഏറ്റവും മികച്ച കിടക്ക തിരഞ്ഞെടുക്കാം എന്ന് നോക്കാം.

* വില, വലിപ്പം, ഉപയോഗിക്കുവാനുള്ള സൗകര്യം എന്നിവയെല്ലാം നോക്കി നമ്മുടെ ബഡ്ജറ്റിനനുസരിച്ചു കിടക്ക തിരഞ്ഞെടുക്കുക.

* കുറച്ചു സമയം എടുത്തു കൂടുതല്‍ കിടക്കകള്‍ ഒത്തു നോക്കി വാങ്ങുക.

* കിടക്കയുടെ മൃദുത്വം ആകൃതി എന്നിവ നമ്മുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധം കാണും. അതിനാല്‍ അത് ശ്രദ്ധിക്കുക.

* തള്ള വിരലുകള്‍ കൊണ്ട് അമര്‍ത്തി നോക്കുമ്പോഴേ നമുക്ക് പറ്റിയ കിടക്കയെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. നമ്മുടെ പുറത്തിന് യോജിച്ച തരത്തിലുള്ള കിടക്ക വാങ്ങുവാന്‍ നോക്കുക.

* ഷോറൂമില്‍ വച്ച് തന്നെ ഒരു പത്തു മിനിറ്റ്‌ കിടക്കയില്‍ കിടന്നു നോക്കുക. ഇതില്‍ നാണക്കേട് വിചാരിക്കേണ്ട കാര്യമൊന്നുമില്ല.

* രണ്ടു പേര്‍ക്ക് കിടക്കേണ്ട കിടക്കയാണെങ്കില്‍ അത് ഒരുമിച്ചു പോയി തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക. നമ്മുടെ ഇഷ്ടങ്ങളും സൌകര്യങ്ങളും അടിച്ചേല്‍പ്പിക്കാതിരിക്കുവാന്‍ ശ്രമിക്കുക.

* മുറിക്കു അനുയോജ്യമായ വലിപ്പമാണ് കിടക്കയ്ക്ക് ഉണ്ടാകേണ്ടത്.

* രണ്ടു കിടക്ക വാങ്ങുന്നതിന് പകരം വലിപ്പം കൂടിയ ഒരെണ്ണം വാങ്ങുന്നത് പണം ലാഭിക്കും.

* തങ്ങളുടെ നീളത്തെക്കാള്‍ കുറഞ്ഞത് 10-15cm കൂടുതല്‍ ഉണ്ടായിരിക്കണം കിടക്ക

* കുടുംബത്തിനായി വാങ്ങുമ്പോള്‍ പരമാവധി വലിപ്പമുള്ള കിടക്ക തന്നെ വാങ്ങുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.