ബെര്‍മിങ്ങ്ഹാം: പരിശുദ്ധാത്മാവിന്റെ തേജസില്‍ ആത്മാവില്‍ ജ്വലിച്ച് വിശ്വാസികള്‍ ദൈവീക തീഷ്ണതയാല്‍ വിശ്വാസത്തിന്റെ മഹത്വം ഉറക്കെ പ്രഖ്യാപിച്ച് രണ്ടാം ശനിയാഴ്ച്ചകണ്വെന്ഷനില് കുട്ടികളടക്കം നാലായിരത്തിലധികം വിശ്വാസികള്‍ സംബന്ധിച്ചു. രാവിലെ 8ന് കുരിശിന്റെ വഴിയോടുകീടി ആരംഭിച്ച കണ്‍വെന്‍ഷന്റെ പ്രധാന ഹാള്‍ ഒന്പത്തുമണിയോടെ നിറഞ്ഞു കവിഞ്ഞു.സെന്ററിനു പുറത്തായി പ്രത്യേകം ടെന്‍ഡ് തയ്യാറാക്കി കുട്ടികളുടെ ധ്യാനവും ആരാധനയും പ്രത്യേകമായി നടന്നു.
ഫാ സോജി ഓലിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി മധ്യേ ഫാ സിറിള്‍ ഇടമന, വിശുദ്ധിയില്‍ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വചന പ്രഘോഷണം നടത്തി.സഹനത്തിലൂടെയുള്ള പ്രാര്‍ത്ഥനയില്‍ ജീവിത വിജയം കൈവരിക്കുന്നതിനെപ്പറ്റി ഫാ. വര്‍ഗീസ് കോന്തുരുത്തിയും യൂറോപ്പിന്റെ നവീകരണത്തിനായി മലയാളി ശുശ്രൂഷകരുടെ കര്ത്തവ്യബോധത്തെപ്പറ്റി ബ്രദര്‍ സന്തോഷ് കരുമാത്രയും വചന പ്രഘോഷണം നടത്തി.
ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സാക്ഷ്യശുശ്രൂഷകളും വിടുതല്‍ ശുശ്രൂഷകളും രോഗശാന്തി ശുശ്രൂഷകളും നടന്നു.ഫാ.ജോസഫ് കറുകയില്‍ ,ഫാ.ജിമ്മി,ഫാ.അല്‍ഫോന്‍സ്, ഫാ.സാജു, ഫാ.ജോര്‍ജ്, ഫാ.ഫിലിപ്പ്, ഫാ.മാത്യു,ഫാ.സഖറിയ, ഫാ.സോണി എന്നീ വൈദികര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.അടുത്ത രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് ബഥേല്‍ സെന്ററില്‍ തന്നെയായിരിക്കും.
ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച്ച ഫാ.മാത്യു നായ്ക്കംപറമ്പിലും നവംബര്‍ രണ്ടാം ശനിയാഴ്ച്ച ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും നയിക്കുന്ന കണ്‍വെന്‍ഷനുകള്‍ യഥാക്രമം സ്റ്റോണ്‍ലി പാര്‍ക്ക് കവന്‍ട്രിയിലും നോട്ടിങ്ങ്ഹാം അരീനയിലുമായിരിക്കും. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാമത് ബ്രാഡ്ഫോര്‍ഡ് കണ്വന്ഷന് ഈ മാസം 31ന് ബ്രാഡ്ഫോര്‍ഡില്‍ നടക്കും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല