1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2012

ലേക്ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഇന്നു മുതല്‍ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങും. തൊഴില്‍ മന്ത്രിയുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരമെന്നു നഴ്സുമാരുടെ സംഘടന പറഞ്ഞു.
കരാറിലെ വ്യവസ്ഥപ്രകാരം ആര്‍ക്കും ശമ്പളം നല്‍കുന്നില്ലെന്നും സമരത്തില്‍ പങ്കെടുത്ത നേഴ്സുമാരോട്

പ്രതികാരമനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ആരോപിച്ചാണ് നേഴ്സുമാര്‍ വീണ്ടും സമരം ആരംഭിക്കുന്നത്. ട്രെയ്നികളായ 18 നേഴ്സുമാരെ പിരിച്ചുവിടാനുള്ള നീക്കമാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇവരെ പിരിച്ചുവിടാന്‍ അനുവദിച്ചാല്‍ മറ്റുള്ളവരുടെ ആനുകൂല്യങ്ങള്‍ അംഗീകരിക്കാമെന്ന മാനേജ്മെന്റ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ വീണ്ടും സമരം ആരംഭിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സമരത്തിന്റെ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി മാനേജ്മെന്റും യുഎന്‍എ ഭാരവാഹികളും തമ്മില്‍ ഒത്തുതീര്‍പ്പുചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തിങ്കളാഴ്ച രാവിലെ യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ സമരം ഉദ്ഘാടനംചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.