ഈ വേനല്‍ക്കാലത്ത് വരള്‍ച്ച മൂലം ബ്രിട്ടന് ഉണങ്ങിപ്പോകുമെന്നു വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോസ് പൈപ്പ് നിരോധനം അടക്കം പല നിയന്ത്രണങ്ങളും ആഴ്ചകള്‍ക്കുള്ളില്‍ ഇവിടെ നിലവില്‍ വരും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഇപ്രാവശ്യം 36% മഴ മാത്രമാണ് ലഭിച്ചത്. ഈ മഴയായിരുന്നു സാധാരണ വേനലിനെ താണ്ടാന്‍ ബ്രിട്ടനെ സഹായിച്ചിരുന്നത്. ഇപ്പോഴത്തെ അവസ്ഥയനുസരിച്ചു വരള്ച്ചക്കാവശ്യമായ മുന്‍ കരുതലുകള്‍ എടുത്തുകൊള്ളുവാന്‍ വിദഗ്ദ്ധര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹോസ്പൈപ്പ് നിരോധനം എപ്പോഴാണ് നിലവില്‍ വരിക എന്ന ഭയത്തിലാണ് ജനങ്ങളിപ്പോള്‍. ലണ്ടനെയും തേംസ് താഴ്വരയിലെ എട്ടു മില്ല്യന്‍ ജനങ്ങളെയും തുനക്കാരുള്ളത് തേംസ് നദിയിലെ വെള്ളമായിരുന്നു. ചൂട് കൂടുന്നതനുസരിച്ച് ജലനിരപ്പിലും കുറവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. മിക്ക രിസര്വോയറുകളും വെള്ളം നിറച്ചു വച്ച് വേനലിനെ കാത്തിരിക്കയാണ് ബ്രിട്ടന്. തേംസ് നദിയിലെയും ലേ നദിയിലെയും ജലനിരപ്പ് സാധാരണയേക്കാള്‍ കുറവാണ് ഇപ്രാവശ്യം.
മറ്റൊരു ആശ്വാസം ബെക്ട്ടനിലെ പ്ലാനറ്റ് ആണ്. ഇത് വഴി ഏകദേശം നൂറ്റിഅമ്പതു മില്ല്യണ്‍ ലിറ്റര്‍ കുടിവെള്ളം ദിനം പ്രതി ജനങ്ങളിലെത്തിക്കാന്‍ സാധിക്കും. 900,000 ജനങ്ങള്‍ക്കാണ് ഇത് ആശ്വാസം പകരുക. ഇതിനു മുന്‍പ് 2006 ലാണ് ഹോസ്പൈപ്പ് നിരോധനം ആദ്യമായി നിലവില്‍ വന്നത്. പിന്നീട് രണ്ടു വര്‍ഷത്തിനിടയില്‍ ഇത് പ്രയോഗിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ വരള്‍ച്ച മൂലം പലയിടങ്ങളിലും കൃഷി ആകെ താറുമാറായി കിടക്കയാണ്. ഇത് കാര്ഷികോല്പന്നങ്ങളുടെ വില വര്‍ദ്ധനയ്ക്ക് കാരണമാകും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല