1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2012

ഇന്ത്യന്‍ ഭരണം നിയന്ത്രിക്കുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് എത്ര ആസ്തിയുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അമേരിക്കന്‍ വെബ്‌സൈറ്റായ ബിസിനസ് ഇന്‍സൈഡറാണ്‌ ഇത്തരമൊരു അന്വേഷണത്തിനുള്ള ധൈര്യം കാണിച്ചത്. സൈറ്റ് പുറത്തുവിട്ട കണക്കുപ്രകാരം സോണിയയ്ക്ക് പതിനായിരം കോടിയ്ക്കും 45000 കോടിയ്ക്കുമിടയില്‍ സ്വത്തുണ്ട്.

ഗാന്ധി കുടുംബത്തിന്റെ ഭാഗമായ സോണിയാ ഗാന്ധിക്ക് ഇത്ര സ്വത്തുണ്ടെങ്കില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ക്ക് രക്ഷപ്പെടാനാവില്ല. കാരണം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സോണിയ വരുമാനം വെളിപ്പെടുത്തിയപ്പോള്‍ അത് പരമാവധി 75 ലക്ഷമായിരുന്നു.

അപ്പോള്‍ സൈറ്റിനു കണക്കു തെറ്റിയതാകുമോ? ലോകത്തെ ലക്ഷ്വറി ഗൈഡ് ലിസ്റ്റില്‍ ഇന്ത്യയുടെ സോണിയ നാലാം സ്ഥാനത്താണ്. പണക്കാരായ രാഷ്ട്രീയക്കാരുടെ ഈ ലിസ്റ്റില്‍ സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസാണ് ഒന്നാം സ്ഥാനത്ത്. ബ്രൂണെ സുല്‍ത്താന്‍ ഹസ്സനല്‍ ബോല്‍കിയ രണ്ടാം സ്ഥാനത്തും അമേരിക്കയിലെ മൈക്കല്‍ ബ്ലൂംബെര്‍ഗ് മൂന്നാം സ്ഥാനത്തുമുണ്ട്.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ബിസിനസ് ഇന്‍സൈഡര്‍ വാരികയിലെ വാര്‍ത്ത കാണാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.