1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

ക്രിസ്തുവിന്‍റെ മേലങ്കി പ്രദര്‍ശിപ്പിക്കുന്നു. ജര്‍മ്മനിയിലെ ട്രയറിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്‍റെ മേലങ്കിയാണ് ഏപ്രില്‍ 13 മുതല്‍ മേയ് 13 വരെ പ്രദര്‍ശിപ്പിക്കുന്നത്. 1512ലാണ് ക്രിസ്തുവിന്‍റെ മേലങ്കി ആദ്യമായി പ്രദര്‍ശനത്തിന് വച്ചത്. അതിന്‍റെ ഓര്‍മ്മയ്ക്ക് 500 വര്‍ഷം തികയുകയാണ് ഈ വര്‍ഷം.

ക്രിസ്തു ധരിച്ചിരുന്ന ഈ അങ്കി വിശ്വാസത്തിന്‍റെ ഏറ്റവും തീക്ഷ്ണമായ തിരുശേഷിപ്പാണത്രെ. മരണസമയത്ത് വസ്ത്രങ്ങള്‍ ദുഃഖസൂചകമായി കീറുന്ന പാരമ്പര്യമുണ്ടായിരുന്നുവെങ്കിലും യേശുവിന്‍റെ കാര്യത്തില്‍ അതുണ്ടായില്ലെന്ന് ബൈബിളിലുണ്ട്.

വിശുദ്ധ കുരിശിനൊപ്പം 327ലോ 328ലോ ആയിരിക്കാം കര്‍ത്താവിന്‍റെ മേലങ്കി കണ്ടെത്തിയതെന്നാണ് കരുതുന്നത്. പരിശുദ്ധ മാതാവ് ക്രിസ്തുവിനായി കുഞ്ഞുന്നാളില്‍ നെയ്‌തെടുത്ത മേലങ്കി ക്രിസ്തുവിനൊപ്പം വളരുകയായിരുന്നുവെന്നാണ് വിശ്വാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.