☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2012

നെല്‍സണ്‍ പോള്‍

മാനവ കുലത്തിന്റെ മോചനത്തിനായി കുരിശു മരണം വരിച്ച യേശു ക്രിസ്തുവിന്‍റെ പീഡാ സഹനവും കുരിശു മരണവും സ്മരിക്കുന്ന നോയമ്പ് കാലത്തെ വലിയ ആഴ്ച ആഗതമാവുകയാണല്ലോ.ഈ ധന്യ വേളയില്‍ പാപങ്ങളെ ഓര്‍ത്തു പശ്ചാത്തപിക്കുവാനും പരിശുദ്ധാത്മ അഭിഷേകത്തില്‍ നിറയുവാനും വെസ്റ്റെന്‍ സൂപ്പര്‍മിയറില്‍ ഏപ്രില്‍ 2 ,3 തീയതികളില്‍ ദ്വിദിന കുടുംബ നവീകരണ ധ്യാനം സംഘടിപ്പിക്കുന്നു.

യു കെയിലെ മലയാളി സമൂഹത്തില്‍ ആത്മീയ ചൈതന്യം പടര്‍ത്തുന്ന സെഹിയോന്‍ മിനിസ്ട്രിയിലെ വൈദികനായ ഫാദര്‍ ജോമോന്‍ തൊമ്മാനയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.രണ്ടു ദിവസവും രാവിലെ 11 .30 മുതല്‍ വൈകിട്ട് 6 .30 വരെയാണ് ധ്യാനസമയം.ധ്യാനത്തില്‍ പങ്കെടുക്കുവാനും പരിശുദ്ധ അരൂപിയാല്‍ അഭിഷിക്തരായി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു.ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൌകര്യമുണ്ടായിരിക്കുന്നതാണ്.

ധ്യാന വേദി

Corpus Christi Church
Ellenborough Park South
Weston-super-Mare,
BS23 1XW

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

നെല്‍സണ്‍ -07951343335
ബിജു – 07846 890002
ഷിബു 07983415735

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.