അയര്‍ലണ്ട്: അയര്‍ലണ്ടിലെ ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളുടെആഭിമുഖ്യത്തില്‍ മാതൃരൂപതയുടെ ആരംഭത്തിന് ഹേതുവായ വികാരിയാ ത്ത്സ്ഥാപനത്തിന്റെ ശതോത്തര രജത ജൂബിലി അതിവിപുലമായി ആഘോഷിച്ചു. പരിശുദ്ധകന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹിക്കപ്പെട്ട അയര്‍ലണ്ടിലെക്‌നോക്ക് ബസിലിക്കയില്‍ നടന്ന ജപമാലസമര്‍പ്പണത്തിലും നന്ദിയുടെ വിശുദ്ധകുര്‍ബാനയിലും നൂറുകണക്കിനു കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
അയര്‍ലണ്ടിന്റെവിവിധ പ്രദേശങ്ങളില്‍ വസിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങള്‍മഹാജുബിലിയുടെ ഭാഗമായി ഒത്തുചേര്‍ന്നതില്‍ അതീവസന്തോഷഭരിതരായിരുന്നു.പരസ്പരം പരിചയപ്പെടാനും സ്‌നേഹം പുതുക്കാനും അതിരുപതയുടെ ആത്മീയചിന്തകളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളാനുമുള്ള അവസരമായി ജുബിലി ആഘോഷംഎല്ലാവര്‍ക്കും അനുഭവപ്പെട്ടു. അതിരുപതാംഗമായ ഫാ. ജോസഫ് കറുകയിലിന്റെ നന്ദി പ്രകാശനവും വിശുദ്ധകുര്‍ബാനയും അര്‍പ്പിക്കപ്പെട്ടു.
ഗായകരായ മാത്യു ബാബുപാറയ്ക്കല്‍, ഷൈനി ഡൊമിനിക്ക് തുടങ്ങിയവരുടെ നേതൃത്ത്വത്തില്‍ ഒരുക്കിയഗാനശുശ്രൂഷ ഹൃദ്യമായിരുന്നു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നിനു ശേഷംബസിലിക്കയിലെ തീര്‍ത്ഥാടനഹാളില്‍ ജുബിലി സമ്മേളനം ആരംഭിച്ചു.സതേണ്‍ അയര്‍ലണ്ടിലെ ആത്മീയ കുട്ടായ്മയുടെ സജീവസാന്നിധ്യമാജോണ്‍സണ്‍ ചക്കാലയ്ക്കലിന്റെ സ്വാഗത പ്രസംഗത്തോടു കൂടി പൊതുസമ്മേളനംആരംഭിച്ചു. ചങ്ങനാശ്ശേരി അതിരുപതയുടെ മേലധ്യക്ഷന്‍ മാര്‍.ജോസഫ്പെരുന്തോട്ടം അതിരുപതാ കേന്ദ്രത്തില്‍ നിന്നും ടെലികോണ്‍ഫറന്‍സിലുടെ അംഗങ്ങളോട് സംസാരിച്ചപ്പോള്‍ സദസ്സ് സന്തോഷത്താല്‍ നിറഞ്ഞ് തുളുമ്പി.
ശതോത്തരജുബിലിയുടെ ഭാഗമായി അയര്‍ലണ്ടില്‍ രുപം കൊള്ളുന്ന ചങ്ങനാശ്ശേരി അതിരുപതയുടെ കുടുംബസദസ്സായ അല്‍മായവേദിയുടെഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് പിതാവ് സവിസ്തരം പ്രതിപാദിച്ചു. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുന്ന പ്രവാസികളായ സഭാമക്കള്‍ചിതറിക്കപ്പടാതിരിക്കാനും പുതിയതലമുറ സത്യവിശ്വാസത്തുലും സഭാദര്‍ശനങ്ങളിലും ഭാരതീയ സംസ്‌കാരത്തിലും ധാര്‍മിക മുല്യങ്ങളിലുംവളര്‍ന്നുവരുന്നതിന് മാതൃസഭയുമായിള്ള കുടുംബങ്ങളുടെ ബന്ധം വളരെ പ്രധാനമാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
അതിരുപതാംഗങ്ങള്‍ രുപതയുടെകര്‍മപരിപാടികളിലും അജപാലന പ്രവര്‍ത്തനങ്ങളിലും കഴിയുന്നത്ര സഹകരിക്കുവാനും അതിലുടെ ആത്മീയ നിറവ് കൈവരിച്ച് പ്രതീക്ഷയുടെ മക്കളായിപ്രവര്‍ത്തനനിരതരാകുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അനുഗ്രഹത്തോടെ ചങ്ങനാശ്ശേരി അതിരുപത തങ്ങളുടെ കുടുംബസദസ്സായ അല്‍മായവേദി ഉദ്ഘാടനംചെയ്യുന്നതായി പ്രഖ്യാപിച്ചു. പിതാവിനുവേണ്ടി രുപതാംഗമായഫാ.ജോസഫ് കറുകയില്‍ ഭാരതസംസ്‌കാരത്തിന്റെ തനിമയായ നിലവിളക്കിലേക്ക് ദീപംപകര്‍ന്നു.പിതാവിന്റെയും രുപതയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അയര്‍ലണ്ടിലെ
പ്രവാസികളുടെ എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കുമെന്ന് അറിയിച്ചുകൊണ്ട്രാജു കുന്നക്കാട്ട് പിതാവിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു. സഭ വെറും ആള്‍ക്കുട്ടമല്ലെന്നും ചിന്തകളുടെയും ദര്‍ശനങ്ങളുടെയുംസത്യബോധ്യങ്ങളുടെയും നിറവില്‍ അഭിഷിക്തരാക്കപ്പെടുവാന്‍ നയിക്കപ്പെടുന്നതീര്‍ത്ഥാടന സമുഹമാണെന്നും അതില്‍ ഉള്‍ച്ചേര്‍ന്ന പ്രവര്‍ത്തിച്ചതിന്റെസല്‍ഫലമാണ് നമ്മുടെ കുടുംബ ബന്ധങ്ങളുടെ തീവ്രതയ്ക്ക്അടിസ്ഥാനമെന്നംആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ച നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെഅല്‍മായവേദി പ്രസിഡണ്ട് ജേക്കബ് പ്ലാക്കന്‍ പറഞ്ഞു.
അതിരുപതയെ കഴിഞ്ഞ കുറെക്കാലമായി ധീരമായി നയിച്ചപിതാക്കന്‍മാരെ അനുസ്മരിച്ചു കൊണ്ട് ഷിബു സംസാരിച്ചു.അയര്‍ലണ്ടിലെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജിമ്മിജോര്‍ജ് ആഞ്ഞിലിവേലിലും സുരേഷ് സെബാസ്റ്റിയനും അവതരിപ്പിച്ചു. റെജി മോന്‍കുര്യന്‍, ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അകാലത്തില്‍ പൊലിഞ്ഞ സിയന്നാ മോള്‍ കരിക്കണ്ടത്തിന്റെ വേര്‍പാടില്‍യോഗം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ഒരുദിവസം മുഴുവന്‍ നീണ്ട തീര്‍ത്ഥാടനയാത്രയിലും ആത്മീയനിറവില്‍ ഊന്നിയജുബിലി ആഘോഷങ്ങളിലും പങ്കെടുത്ത കുടുംബാംഗങ്ങള്‍ക്ക് ആത്മീയവേദിയുടെപി.ആര്‍. ഒ വിന്‍സെന്റ് ചാവറ നന്ദി പ്രകാശിപ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക്സമാപനമായി. ആന്റണി കൊച്ചിത്തറ, തോമസ് ചെറിയാന്‍ മൂലയില്‍, ജോസഫ് പീലിയാനിക്കല്‍,റെജി കുര്യന്‍ എന്നിവര്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് നേതൃത്ത്വം കൊടുത്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല