1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2012

ബെന്നി വര്‍ക്കി

സ്റ്റെച്ച്‌ഫോര്‍:ബര്‍മിങ്ഹാമിനു സമീപം സ്റ്റെച്ച്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സ് കാത്തലിക് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ പെസഹാ വ്യാഴ ശിശ്രൂഷകള്‍ വിപുലമായി ആചരിക്കും. പെസഹാ വ്യാഴാഴ്ചയുടെ പ്രത്യേകചടങ്ങുകള്‍ സ്റ്റെച്ച്‌ഫോര്‍ഡ് കോര്‍പ്പസ് ക്രിസ്റ്റി കത്തോലിക്ക ദേവാലയത്തില്‍ ഉച്ചയ്ക്ക് 3.30 നു തുടങ്ങും. ശിശ്രൂഷകള്‍ക്ക് ഫാ.സോജി ഓലിക്കല്‍ കാര്‍മികത്വം വഹിക്കും.

കാല്‍കഴുകല്‍ ശിശ്രൂഷ, വിശുദ്ധകുര്‍ബാന, പെസഹാ അപ്പംമുറി തുടങ്ങിയ ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച ചടങ്ങുകള്‍ മാല്‍വെണ്‍ഹില്‍സില്‍ നടത്തും. രാവിലെ എട്ടിന് കോര്‍പ്പസ് ക്രിസ്റ്റി പള്ളി പരിസരത്ത് വിശ്വാസികള്‍ക്കായുള്ള കോച്ച് പുറപ്പെട്ട് ഒമ്പതരയ്ക്ക് മാല്‍വെണില്‍ എത്തിച്ചേരും. ഈസ്റ്റര്‍ദിന ചടങ്ങുകള്‍ ദുഃഖശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കോര്‍പ്പസ് ക്രിസ്റ്റി ദേവാലയത്തില്‍ ആരംഭിക്കും.

ഫാ.ജോമോന്‍ തൊമ്മാന കാര്‍മികത്വംവഹിക്കും. വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി വിവിധ പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി, ജപമാല സമര്‍പ്പണം, ആരാധന തുടങ്ങി വിവിധ പ്രാര്‍ത്ഥന ശിശ്രൂഷകള്‍ നടന്നുവരുന്നു. വിശുദ്ധവാര ശിശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം:139 Albert Road, Stechford, B 33 80 B.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.