1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2012

ആശുപത്രിക്കുള്ളില്‍ മെയില്‍ സ്റ്റാഫ് നഴ്സ് ആത്മഹത്യ ചെയ്ത നിലയില്‍. അമിതയളവില്‍ വേദന സംഹാരി കുത്തിവെച്ചാണ് ആത്മഹത്യ ചെയ്തത്. തിരുവല്ല വെസ്റ്റ്‌ ഓതറ സ്വദേശി കൃഷ്ണപിള്ളയുടെ മകന്‍ അനീഷ്കുമാര്‍(26) ആണ്‌ മരിച്ചത്‌.

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ സി യു മുറിക്കുള്ളില്‍ ഞായറാഴ്ച രാത്രിയാണ് ഇയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മീഞ്ചന്ത ബൈപ്പാസ്‌ റോഡിലുള്ള ആശുപത്രിയില്‍ കഴിഞ്ഞ നാല്‌ വര്‍ഷമായി സ്റ്റാഫ്‌ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു അനീഷ്.

പ്രണയനൈരാശ്യമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ പൊലീസ്‌ പറഞ്ഞു. നേരത്തെ ഇതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു നഴ്‌സുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.